അ​തി​ജീ​വ​നം-19 സ്നേ​ഹ​സം​വാ​ദം ഇ​ന്ന് പു​ന​ലൂ​രി​ൽ
Friday, October 18, 2019 11:00 PM IST
പു​ന​ലൂ​ർ: മു​സ്‌​ലിം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​തി​ജീ​വ​നം-19 സ്നേ​ഹ സം​വാ​ദം ഇ​ന്ന് പു​ന​ലൂ​രി​ൽ ന​ട​ക്കും.
രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പു​ന​ലൂ​ർ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്‌​സ് കോ​ൺ​ഫെ​റ​ൻ​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. പൗ​രാ​വ​കാ​ശ സ​മി​തി ചെ​യ​ർ​മാ​ൻ മൂ​വാ​റ്റു​പു​ഴ അ​ഷ​റ​ഫ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​സ് ലാ​മി​ക പ്ര​ഭാ​ഷ​ക​ൻ വി.​എ​ച്ച്. അ​ലി​യാ​ർ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലീം പു​ന​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ മു​സ് ലീം ​സം​ഘ​ട​ന നേ​താ​ക്ക​ൾ, മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ൾ, മ​ത​പ​ണ്ഡി​ത​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ആ​ധു​നി​ക ഭാ​ര​ത​ത്തി​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഏ​റെ ആ​ശ​ങ്ക​യി​ലും അ​ര​ക്ഷി​താ​വ​സ്ഥ​യി​ലും ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്നേ​ഹ-​സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും മു​സ് ലീം ​സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യം ഉ​ദ്ദേ​ശി​ച്ചു​മാ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു. കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ച്ച്. സ​ലീം​രാ​ജ്, സെ​ക്ര​ട്ട​റി നാ​സ​റു​ദീ​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം പു​ന​ലൂ​ർ, കാ​ര്യ​റ എം.​എ.​മ​ജീ​ദ്, എ. ​ന​ദീ​ർ​കു​ട്ടി, ഷെ​ഫീ​ഖ് കാ​ര്യ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.