ഇ​ന്ദി​രാ​ഗാ​ന്ധി ക​ർ​മ പു​ര​സ്കാ​രം കെ.​സി.​രാ​ജ​ന്
Friday, October 18, 2019 11:00 PM IST
കൊ​ല്ലം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ന്ധി​യു​ടെ നാ​മ​ഥേ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി സാം​സ്കാ​രി​ക വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച രാ​ഷ്ട്രീ​യ നേ​താ​വി​നു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി ക​ർ​മ പു​ര​സ്കാ​ര​ത്തി​ന് കെ.​സി.​രാ​ജ​ൻ അ​ർ​ഹ​നാ​യി.
കേ​ര​ള വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ്, കേ​ര​ള ഖാ​ദി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ, ബാം​ബൂ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ‌, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
25,000 രൂ​പ​യും ശി​ൽ​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ന​വം​ബ​ർ ആ​ദ്യ​വാ​രം കൊ​ല്ലം പ്ര​സ്ക്ല​ബി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് വേ​ദി ചെ​യ​ർ​മാ​ൻ ബി.​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ച​ന്ദ്ര​ബാ​ബു, ര​ക്ഷാ​ധി​കാ​രി എ​സ്.​എ​ൻ.​ഷെ​മീം, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പി.​എ.​ല​ത്തീ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.