അ​ന​ധി​കൃ​ത പ​ട​ക്ക വി​ൽ​പ്പ​ന: ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ
Friday, October 18, 2019 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് അ​ന​ധി​കൃ​ത പ​ട​ക്ക വി​ൽ​പ്പ​ന ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ൽ​ദാ​ർ എ. ​തു​ള​സീ​ധ​ര​ൻ​പി​ള്ള. ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്തി​ട്ടു​ള്ള ക​ട​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത​മാ​യി പ​ട​ക്ക വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.