മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സ്കേ​റ്റിം​ഗ് റി​ങ്ക് നി​ർ​മ്മി​ക്കും
Saturday, October 19, 2019 11:23 PM IST
കൊ​ല്ലം: ഡി​സം​ബ​റി​ൽ മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ട് കൊ​ല്ല​ത്ത് നി​ർ​മ്മി​ക്കു​ന്ന മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ റോ​ള​ർ സ്കേ​റ്റിം​ഗ് റി​ങ്ക് നി​ർ​മ്മി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ക്സ്.​ഏ​ണ​സ്റ്റ് പ​റ​ഞ്ഞു.

ആ​ശ്രാ​മം കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലോ എം​എ​ൽ​എ., എം​പി. മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചോ ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സ്കേ​റ്റിം​ഗ് റി​ങ്ക് നി​ർ​മ്മി​ക്കാ​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ശ്ര​മം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജി​ല്ലാ കേ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് റോ​ള​ർ സ്കേ​റ്റിം​ഗ്ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ സ​മ്മാ​ന ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ഴ മൂ​ലം മാ​റ്റി​വ​ച്ച റോ​ള​ർ ഹോ​ക്കി മ​ത്സ​രം 21 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വാ​ടി ട്രി​നി​റ്റി ലൈ​സി​യം സ്‌​കൂ​ളി​ൽ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.