അ​ഭി യൂ ​ടൂ​ബി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യി
Saturday, October 19, 2019 11:24 PM IST
കൊ​ല്ലം: മ​ന:​ശാ​സ്ത​ത്തി​ന്‍റെ സ​ങ്കീ​ർ​ണത​ക​ൾ ല​ളി​ത​മാ​യി പ​റ​ഞ്ഞു ത​രു​ന്ന ഷോ​ർ​ട്ട് ഫി​ലിം അ​ഭി യൂ ​ടൂ​ബി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യി. ഹ്യൂ​ട്ടോ സ്കോ​പി​ക് ഹാ​ലു​സി​നേ​ഷ​ൻ എ​ന്ന അ​തി​സ​ങ്കീ​ർ​ണമാ​യ മാ​ന​സി​ക വൈ​ക​ല്യം ഉ​ള്ള ഒ​രു യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് ഇ​രു​പ​ത്തി​മൂ​ന്ന് മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള അ​ഭി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ്വ​ന്തം രൂ​പ​ത്തെ ത​ന്നെ പു​റ​മേ കാ​ണു​ന്ന മാ​ന​സി​ക വൈ​ക​ല്യ​മാ​ണ് ഹ്യൂ​ട്ടോ​സ് കോ​പ്പി​ക് ഹാ​ലു​സി​നേ​ഷ​ൻ.

അ​ഭി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ത​ന്‍റെ രൂ​പ​ത്തെ പു​റ​മേ ദ​ർ​ശി​ക്കു​ന്നു. ഈ ​രൂ​പം അ​ഭി​യു​ടെ ജീ​വ​ത്തെ പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കു​ന്നു. ഇ​തോ​ടെ അ​ഭി​വ​ല്ലാ​ത്തൊ​രു മാ​ന​സി​ക വി​ഭ്രാ​ന്തി​ക്ക് അ​ടി​മ​പ്പെ​ടു​ക​യാ​ണ്. ഇ​തോ​ടെ അ​ഭി​യു​ടെ ജീ​വി​തം താ​ളം തെ​റ്റു​ന്നു. അ​ഭി​യു​ടെ സു​ഹൃ​ത്ത് അ​വ​നെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​തി​ലൂ​ടെ രോ​ഗ​ത്തി​ന് ശ​മ​നം ഉ​ണ്ടാ​കു​ക​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രി​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​മേ​യം.

അ​ന്ധ​വി​ശ്വാ​സ​വും പ്രാ​ർ​ഥ​ന​യും കൊ​ണ്ട് രോ​ഗ​ത്തെ കീ​ഴ്പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​ന​മാ​ണ് ആ​വ​ശ്യ​മെ​ന്നും ചി​ത്രം പ്രേ​ക്ഷ​ക​നെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. ബാം​ഗ്ലൂ​ർ ആ​സ്ഥാ​മാ​യ റി​ച്ച് മെ​ന്‍റ് ഫെ​ലോ​ഷി​പ്പ് സൊ​സൈ​റ്റി​യി​ലെ സൈ​ക്യാ​ട്രി സോ​ഷ്യ​ൽ വ​ർ​ക്ക​റ​ന്മാ​രാ​യ അ​ര​വി​ന്ദ് ലേ​ഖ​യു​ടെ​യും ജി​തി​ൻ തോ​മ​സി​ന്‍റെയും വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​ന്‍റേ​യും അ​നു​ഭ​വ​ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ഹ്ര​സ്വ​ചി​ത്രം രൂ​പ​പ്പെ​ട്ട​ത്.

ഹ​ർ​ലേ​ഖാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഗു​ഡ് വി​ൽ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റിസി​ലൂ​ടെ യൂ​ടൂ​ബി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് അ​ര​വി​ന്ദ് ലേ​ഖ​യാ​ണ്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ അ​ഭി​യു​ടെ വേ​ഷം ചെ​യ്ത​ത് ജി​തി​ൻ തോ​മ​സാ​ണ്. അ​ഭി​യു​ടെ സു​ഹൃ​ത്തി​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത് അ​ര​വി​ന്ദ​ലേ​ഖ​യാ​ണ്. ദേ​വാ​ഷ്, ധ​ന്യ, അ​മൃ​ത എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ്യൂ​സി​ക് ബാ​ക് ഗ്രൗ​ണ്ട് മ്യൂ​സി​ക് മാ​ൻ​ഹോ​ളി​ന്‍റെ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ശ്വി​ൻ പി ​എ​സാ​ണ്. ലേ​ഖ​യു​ടെ വ​രി​ക​ൾ ഹ​രി​പ്ര​സാ​ദ് ആ​ല​പി​ച്ചി​രി​ക്കു​ന്നു. ഫൈ​സ​ൽ അ​സി​ഫാ​ണ് സൗ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മി​ക്സിം​ഗ് അ​ഖി​ൽ ഹ​രി. പ്രോ​ഗ്രാ​മിം​ഗ് അ​നീ​ഷ് കു​ഞ്ഞു​മോ​ൻ.
അ​ഭിയു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ന​ട​ന്നു. തു​ട​ർ​ന്നു ന​ട​ന്ന പത്രസ​മ്മേ​ള​ന​ത്തി​ൽ അ​ജി​ത്പ്ലാ​ക്കാ​ട് അ​ര​വി​ന്ദ് ലേ​ഖ, ജി​തി​ൻ തോ​മ​സ്, അ​ശ്വി​ൻ പി ​എ​സ്, ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.