പാ​ന്‍​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി
Saturday, October 19, 2019 11:24 PM IST
പ​ത്ത​നാ​പു​രം: ​വ​ന്‍​പാ​ന്‍​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി.​ പ​തി​നാ​ലു കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണ് പ​ത്ത​നാ​പു​രം എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ആ​വ​ണീ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഷി​ഹാ​ബു​ദീ​ന്‍റെ ക​ണ്ടെ​ടു​ത്ത​ത്.​ സ്കൂ​ള്‍, കോ​ളേ​ജ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു​ള്‍​പ്പെ​ടെ പാ​ന്‍​മ​സാ​ല വി​ല്‍​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ൻ​സ്‌​പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പാ​ൻ​മ​സാ​ല വി​ൽ​പ​ന ന​ട​ത്തി​യ പ്ര​തി​ക്ക് എ​തി​രെ കേ​സ് എ​ടു​ത്തു.