ആ​യൂ​ര്‍ ഗ​വ. സ്‌​കൂ​ളി​ല്‍ എ​ന്‍എ​സ്‌എ​സ്‌ യൂ​ണി​റ്റ്‌ ഉ​ദ്‌​ഘാ​ട​നം നാളെ
Saturday, October 19, 2019 11:46 PM IST
അ​ഞ്ച​ല്‍ : ആ​യൂ​ര്‍ സ​ര്‍​ക്കാ​ര്‍ ജ​വ​ഹ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ്‌ സ്‌​കീം യൂ​ണി​റ്റ്‌ ഉ​ദ്‌​ഘാ​ട​നം നാളെ ന​ട​ക്കും. ഉ​ച്ച​കഴിഞ്ഞ് രണ്ടിന് ​ഇ​ട​മു​ള​യ്‌​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി കെ.​രാ​ജു ഉ​ദ്‌​ഘാ​ട​നം നി​ര്‍​വഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സ​രോ​ജാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ന്‍എ​സ്‌​എ​സ്‌ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജേ​ക്ക​ബ്‌ ജോ​ണ്‍ സ​ന്ദേ​ശം ന​ല്‍​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌​പ്ര​സി​ഡ​ന്‍റ് ജ്യോ​തി വി​ശ്വ​നാ​ഥ്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​സ്‌.​അ​ജ​യ​കു​മാ​ര്‍, ഷി​ബു, സ്‌​കൂ​ള്‍ പി​ന്‍​സി​പ്പ​ല്‍ സ​ക്ക​റി​യ റ്റി.​പി, ഹെ​ഡ്‌​മാ​സ്റ്റ​ര്‍ ഓ​മ​ന​യ​മ്മ, പ​ഞ്ചാ​യ​ത്ത്‌ അം​ഗം വി​ദ്യാ​ബി​ജു. പിറ്റിഎ പ്ര​സി​ഡ​ന്‍റ്‌ എ​സ്‌. നി​സാം, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍ കെ, ​സ​ജി ചെ​റി​യാ​ന്‍, ബി​നു പി.​ബി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ക്കും. രാ​വി​ലെ 10.30ന്‌ ​വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും.