സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മെ​ഗാ​വാ​യ്പാ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു
Saturday, October 19, 2019 11:46 PM IST
കൊ​ല്ലം : കേ​ന്ദ്ര​ധ​ന​കാ​ര്യ സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേശ പ്ര​കാ​രം ജി​ല്ല​യി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മെ​ഗാ​വാ​യ്പാ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു.
24, 25 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കുന്നേരം അഞ്ച് വ​രെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള സ്റ്റേ​റ്റ് ബാ​ങ്ക് ഭ​വ​നി​ൽ (അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ) ആ​ണ് മേ​ള ക്ര​മീ​ക​രി​ച്ച​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ നാ​ല്പ​തോ​ളം ബാ​ങ്കു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യി​ൽ കാ​ർ​ഷി​ക വാ​യ്പ, വ്യ​വ​സാ​യ വാ​യ്പ, ഭ​വ​ന വാ​യ്പ, വാ​ഹ​ന വാ​യ്പ, വി​ദ്യാ​ഭ്യാ​സ വാ​യ്പ തു​ട​ങ്ങി വി​വി​ധ ബാ​ങ്ക​വാ​യ്പ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നും ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ം.

കേ​ര​ള ഗ​വ​ൻ​മെ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് പ്രോ​സസിം​ഗ് ഫീ​സ് ഒ​ഴി​വാ​ക്കി കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ ഭ​വ​ന​വാ​യ്പ ല​ഭ്യ​മാ​ണ്. അ​നു​വ​ദി​ച്ച വാ​യ്പ​ക​ൾ കൈ​പ്പ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ബാ​ങ്കു​ക​ളു​ടെ സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വാ​യ്പ അ​പേ​ക്ഷി​ക്കാ​നും സേ​വി​ങ്സ് അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ്, എ​റ്റിഎം ​എ​ന്നി​വ​യെ​പ്പ​റ്റി അ​ടു​ത്ത​റി​യാ​നും, അ​ക്കൗ​ണ്ടി​ൽ ജിഎ​സ് റ്റി, ​ആ​ധാ​ർ രേ​ഖ​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വി​വി​ധ ബാ​ങ്കു​ക​ൾ ഒ​രു​ക്കു​ന്ന​താ​ണെന്ന് ഡിജിഎം കെ. ശി​വ​പ്ര​കാ​ശ് അറിയിച്ചു.