പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യസ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഊ​രു​വ​ല​ത്തു​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി
Saturday, October 19, 2019 11:46 PM IST
പ​ന്മ​ന: പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഊ​രു​വ​ല​ത്തു​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് കൊ​ടി​യേ​റ്റു​ത്സ​വ​ത്തി​ന് മു​ഖ്യ കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു.​
ച​ന്ദ്ര​ചൂ​ഡ​ന്‍, ഗി​രീ​ഷ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി. 27-​ന് ഉ​ച്ച​യോ​ടെ പ്ര​സി​ദ്ധ​മാ​യ ഊ​രു​വ​ല​ത്ത് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ പ​ടി​ഞ്ഞാ​റെ ഗോ​പു​ര ന​ട വ​ഴി ഇ​റ​ങ്ങി ഇ​ട​പ്പ​ള​ളി​ക്കോ​ട്ട , വെ​റ്റ​മു​ക്ക് , പ​റ​മ്പി മു​ക്ക് വ​ഴി പ​രി​യാ​ര​ത്തെ​ത്തി വി​ശേ​ഷാ​ല്‍ പൂ​ജ ന​ട​ക്കും.

​തു​ട​ര്‍​ന്ന് മു​ഖം മൂ​ടി മു​ക്ക്, കൊ​ട്ടു​കാ​ട് വ​ഴി കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത്രം വ​ഴി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്ന് കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ​ത്തി വി​ശേ​ഷാ​ല്‍ പൂ​ജ ന​ട​ക്കും.​ തു​ട​ര്‍​ന്ന് പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തും. 28- ന് ​ദേ​ശീ​യ​പാ​ത വ​ഴി കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ്ര​ദ​ക്ഷി​ണം വ​ച്ച​തി​ന് ശേ​ഷം ചി​റ്റൂ​ര്‍ അ​ഞ്ചു​മ​ന​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി ടിഎ​സ് ക​നാ​ല്‍ ക​ട​ന്ന് അ​റ​ബി​ക്ക​ട​ലി​ല്‍ ആ​റാ​ട്ട് ന​ട​ക്കു​ന്ന​തോ​ടെ ഊ​രു​വ​ല​ത്തു​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും. ​ഊ​രു​വ​ല​ത്തും ആ​റാ​ട്ടും ക​ട​ന്ന് പോ​കു​ന്ന വ​ഴി​ക​ളി​ല്‍ ഭ​ക്ത​ര്‍ നി​റ​പ​റ​ക​ള്‍ സ​മ​ര്‍​പ്പി​ക്കും .