എ​ന്‍റെ സ്വ​പ്ന​ത്തി​ൻ താ​മ​ര​പ്പൊ​യ്ക​യി​ൽ... കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ​ക്ക് ആ​ദ​ര​മാ​യി പ​ഴ​യ​ഗാ​നം കൊ​ച്ചു​മ​ക​നി​ലൂ​ടെ വീ​ണ്ടും
Saturday, October 19, 2019 11:47 PM IST
കൊ​ല്ലം: മ​ല​യാ​ള സി​നി​മാ​രം​ഗ​ത്ത് അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ​ക്ക് സ്വ​ന്തം ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ലൂ​ടെ വീ​ണ്ടും ആ​ദ​രം.

ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ജ​ന​റ​ൽ പി​ക്ചേ​ഴ്സ് നി​ർ​മി​ച്ച അ​ച്ചാ​ണി എ​ന്ന സി​നി​മ​യി​ലെ പി.​ഭാ​സ്ക​ര​ൻ-​ജി.​ദേ​വ​രാ​ജ​ൻ-​കെ.​ജെ.​യേ​ശു​ദാ​സ് ടീ​മി​ന്‍റെ ഹി​റ്റു​ക​ളി​ൽ ഒ​ന്നും ത​ല​മു​റ​ക​ൾ ഇ​ന്നും ഏ​റ്റു​പാ​ടു​ന്ന​തു​മാ​യ എ​ന്‍റെ സ്വ​പ്ന​ത്തി​ൻ താ​മ​ര​പ്പൊ​യ്ക​യി​ൽ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ പു​തു​രൂ​പ​മാ​ണ് ഇ​ന്ന​ലെ കൊ​ല്ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ​ത്.

ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രു​ടെ ചെ​റു​മ​ക​ൻ അ​ർ​ജു​ൻ സ​തീ​ഷ് നാ​യ​രു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ​യാ​ണ് പ​ഴ​യ പാ​ട്ട് പു​തി​യ കാ​ല​ത്തെ തേ​ടു​ന്ന​ത്.​കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ്രൗ​ഡ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ പു​തി​യ ഗാ​ന​ത്തി​ന്‍റെ സി​ഡി മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്തി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

വ​ലി​യ ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​ൻ ആ​യി​രു​ന്നി​ട്ടും ല​ളി​ത ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​യ അ​ച്ചാ​ണി ര​വി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രെ കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത​മാ​സം കൊ​ല്ലം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

മ​ല​യാ​ള സി​നി​മ​യെ ലോ​ക ച​ല​ച്ചി​ത്ര ഭൂ​പ​ട​ത്തി​ൽ എ​ത്തി​ച്ച ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ​ക്ക് പു​തു​ത​ല​മു​റ ന​ൽ​കു​ന്ന ആ​ദ​ര​വ് എ​ന്ന നി​ല​യ്ക്കാ​ണ് പാ​ട്ടി​ന്‍റെ ക​വ​ർ വെ​ർ​ഷ​ൻ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രും കു​ടും​ബാം​ഗ​ങ്ങ​ളും ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

‌2016-ൽ ​കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ നാ​യ​രു​ടെ ജീ​വി​ത​ത്തെ അ​ധി​ക​രി​ച്ച് ര​വി-​ക​ല​യും ജീ​വി​ത​വും എ​ന്ന ശ്ര​ദ്ധേ​യ​മാ​യ ഡോ​ക്ട​യു​മെ​ന്‍റ​റി സം​വി​ധാ​നം ചെ​യ്ത ബി​ജു വി.​എ​സ്.​തി​രു​മു​ല്ല​വാ​ര​മാ​ണ് പു​തി​യ ഗാ​ന സി​ഡി​യു​ടെ​യും സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യാ ഫു​ഡ് എ​ക്സ്പോ​ർ​ട്ട് സി​ഇ​ഒ സ​തീ​ഷ് നാ​യ​ർ, അ​ർ​ജു​ൻ സ​തീ​ഷ് നാ​യ​ർ, സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ രാ​ജി​ഷ് ജി.​കു​റു​പ്പ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.