റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Sunday, October 20, 2019 11:09 PM IST
കൊ​ല്ല: കൊ​ല്ലം താ​ലൂ​ക്കാ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റു് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രു​ക​ൾ പൊ​ളി​ഞ്ഞു​വീ​ഴു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ മി​ഹാ​ര​ങ്ങ​ൾ ത​ക​ർ​ന്നു പോ​കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​ട്ടി​ടം പ​രി​ശോ​ധി​ച്ച് പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മാ​ണോ​യെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കാ​ഫീ​സി​നു മു​ന്നി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
യോ​ഗ​ത്തി​ൽ കെ​ആ​ർ​ഡി​എ​സ്എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ. ​ഗ്രേ​ഷ്യ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി ​ശ്രീ​കു​മാ​ർ, സെ​ക്ര​ട്ട​റി ആ​ർ.​സു​ഭാ​ഷ്, ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി എ​സ്.​മ​ണി​ക​ണ്ഠ​ൻ, ജി.​എ​സ് ശ്രീ​കു​മാ​ർ, ഐ. ​ഷി​ഹാ​ബു​ദ്ദീ​ൻ, സി.​ദേ​വ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​ന് എ​ച്ച്.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, റ്റി.​എം. ഷ​ക്കീ​ല, ഷൈ​ൻ, സേ​വ്യ​ർ, സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.