വ​ഴി​യ​ട​ച്ച റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി പു​ന​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം​പി
Tuesday, October 22, 2019 12:30 AM IST
കൊ​ല്ലം: മ​ൺ​ട്രോ​തു​രു​ത്തി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ പ​ട്ടം​തു​രു​ത്ത് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള​വ​ര്‍​ക്ക് കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​വു​മാ​യും കു​ണ്ട​റ​യി​ലേ​ക്കും പോ​കു​ന്ന​തി​ന് ക​ഴി​യാ​ത്ത ത​ര​ത്തി​ല്‍ റെ​യി​ല്‍​വേ അ​വി​ടു​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ഴി കെ​ട്ടി​യ​ട​ച്ച​തി​ല്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ്ര​തി​ഷേ​ധി​ച്ചു.

ഇ​ത് സം​ബ​ന്ധി​ച്ച് എം​പി ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍​ക്കും ഡി​വി​ഷ​ണ​ല്‍ എ​ഞ്ചി​നീ​യ​ര്‍​ക്കും ക​ത്ത് ന​ല്‍​കി. ഡി​വി​ഷ​ണ​ല്‍ എ​ഞ്ചി​നീ​യ​റോ​ട് കെ​ട്ടി​യ​ട​ച്ച യാ​ത്രാ സൗ​ക​ര്യം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫോ​ണി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും എം​പി പ​റ​ഞ്ഞു.

റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ന്നെ​ങ്കി​ല്‍ മാ​ത്ര​മേ പ​ട്ടം തു​രു​ത്ത് നി​വാ​സി​ക​ള്‍​ക്ക് കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ത്തേ​ക്കും കു​ണ്ട​റ​യി​ലും മ​റ്റും പോ​കാ​ന്‍ നി​ര്‍​വാ​ഹ​മു​ള്ളൂ. ത​ദ്ദേ​ശീ​യ​രാ​യ ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വ​ഴി അ​ട​യ്ക്കാ​തെ അ​വി​ടെ അ​ടി​പ്പാ​ത​യോ മേ​ല്‍​പ്പാ​ല​മോ അ​ല്ലെ​ങ്കി​ല്‍ ലെ​വ​ല്‍ ക്രോ​സ് നി​ര്‍​മ്മി​ക്കു​വാ​ന്‍ റെ​യി​ല്‍​വേ ത​യാ​റാ​വു​ക​യാ​ണ് വേ​ണ്ട​ത്.

അ​തി ശ​ക്ത​മാ​യ സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ണ് തി​രു​വ​ന​ന്ത​പു​രം​ഡി​വി​ഷ​ന്‍ ഇ​പ്പോ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ട്ടം തു​രു​ത്ത് നി​വാ​സി​ക​ള്‍ റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​പ്പാ​ത​യോ മേ​ല്‍​പ്പാ​ല​മോ അ​ല്ലെ​ങ്കി​ല്‍ ലെ​വ​ല്‍ ക്രോ​സ് നി​ര്‍​മ്മി​ക്കു​വാ​ന്‍ റെ​യി​ല്‍​വേ ത​യാ​റാ​ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.