അ​ല​ക്കു​കു​ഴി കോ​ള​നി പു​ന​ര​ധി​വാ​സം: വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Tuesday, October 22, 2019 12:30 AM IST
കൊ​ല്ലം: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള അ​ല​ക്കു​കു​ഴി​യി​ലെ 20 കു​ടും​ബ​ങ്ങ​ളെ മു​ണ്ട​യ്ക്ക​ലെ കോ​ർ​പ്പ​റേ​ഷ​ൻ വ​ക സ്ഥ​ല​ത്ത് മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ ന​ട​ക്കും.

ഇ​വി​ട​ത്തെ താ​മ​സ​ക്കാ​രെ അ​വ​രു​ടെ തൊ​ഴി​ൽ​പ​ര​മാ​യ സു​സ്ഥി​ര​ത​യും സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യാ​ണ് മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നി​ർ​മാ​ണ യൂ​ണി​റ്റ് മു​ഖാ​ന്തി​ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ന് വേ​ണ്ടി കു​ടും​ബ​ശ്രീ ആ​ദ്യ​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ​താ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു​വും ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ​നി​ത​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​ലും നേ​തൃ​ത്വ​ത്തി​ലു​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഈ ​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി എ.​സി.​മൊ​യ്തീ​നും ലൈ​ഫ് പ​ദ്ധ​തി​യി​ൽ 1600 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ താ​ക്കോ​ൽ‌​ദാ​നം മ​ന്ത്രി കെ.​രാ​ജു​വും നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് നി​ർ​വ​ഹി​ക്കും. മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​തി​ര ജി.​സു​ന്ദ​ര​ന്‍റെ നൃ​ത്ത​സ​ന്ധ്യ.

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്ത് ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന​വ​രാ​ണ് അ​ല​ക്കു​കു​ഴി കോ​ള​നി നി​വാ​സി​ക​ൾ. വി​ല്ല​ക​ൾ നി​ർ​മി​ച്ചാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്. മു​ണ്ട​യ്ക്ക​ൽ കാ​ക്ക​ത്തോ​പ്പി​ന് സ​മീ​പം ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് വി​ല്ല​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ബാ​ക്കി​യു​ള്ള 645 സെ​ന്‍റ് സ്ഥ​ല​ത്ത് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ തീ​രു​മാ​നം. അ​ല​ക്കു​കു​ഴി​യി​ൽ ഇ​പ്പോ​ൾ 24 വീ​ട്ടു​കാ​രാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ‌ 20 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച് കൈ​മാ​റു​ന്ന​ത്. മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്ത് 500 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

എ​ല്ലാ വീ​ടു​ക​ളി​ലും ര​ണ്ട് കി​ട​പ്പു​മു​റി​ക​ളു​ണ്ട്. കൂ​ടാ​തെ ഹാ​ൾ, അ​ടു​ക്ക​ല, ശു​ചി​മു​റി എ​ന്നി​വ​യും ഉ​ണ്ട്. എ​ല്ലാ മു​റി​ക​ളും ടൈ​ൽ നി​ര​ത്തി​യ​താ​ണ്.കൂ​ടാ​തെ പ്ര​ത്ട​യേ വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളു​മു​ണ്ട്. അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഓ​രോ വീ​ടി​നും 10.20 ല​ക്ഷം രൂ​പ ചെ​ല​വാ​യ​താ​യി മേ​യ​ർ പ​റ​ഞ്ഞു.

ജ​നു​വ​രി ഒ​ന്നി​നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പ​റ​ഞ്ഞി​രു​ന്ന സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ കു​ടും​ബ​ശ്രീ മി​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യു​ണ്ടാ​യി. പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന് കോ​ർ​പ്പ​റേ​ഷ​ൻ നീ​ക്കി​വ​ച്ച​ത് 2.80 കോ​ടി രൂ​പ​യാ​ണ്.