ബി​ന്ദു കൃ​ഷ്ണ​കു​മാ​ർ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, October 22, 2019 12:30 AM IST
ച​വ​റ: എ​ൽ ഡി ​എ​ഫ് ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി സി​പി​എ​മ്മി​ലെ ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ സ്ഥാ​ന​മേ​റ്റു.

സി​പി​എം, സി​പി​ഐ ഉ​ട​മ്പ​ടി പ്ര​കാ​ര​മാ​ണ് മാ​റ്റം ഉ​ണ്ടാ​യ​ത്. ശ​ങ്ക​ര​മം​ഗ​ലം ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള സി ​പി എ​മ്മി​ലെ ബി​ന്ദു​കൃ​ഷ്ണ​കു​മാ​റാ​ണ് പ്ര​സി​ഡ​ന്‍റാ​യ​ത്. കോ​യി​വി​ള ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള സി​പി​ഐ​യി​ലെ കെ ​ത​ങ്ക​മ​ണി​പ്പി​ള്ള ഒ​ഴി​ഞ്ഞ​തോ​ടെ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​വു​ക​യാ​യി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ന്ദു​കൃ​ഷ്ണ കു​മാ​റി​ന് ഏ​ഴ് വോ​ട്ടും, എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച കോ​ലം ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സി​ലെ പി ​സു​ധാ​കു​മാ​രി​ക്ക് ആ​റു വോ​ട്ടും ല​ഭി​ച്ചു. കൊ​ല്ലം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി ​ഗീ​താ​കു​മാ​രി വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എം ര​ണ്ട്, സി ​പി ഐ ​അ​ഞ്ച്, കോ​ൺ​ഗ്ര​സ് നാ​ല്, ആ​ർ എ​സ് പി ​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ബി​ന്ദു കൃ​ഷ്ണ​കു​മാ​റി​ന് വ​ര​ണാ​ധി​കാ​രി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​എ നി​യാ​സ് അ​ധ്യ​ക്ഷ​നാ​യി.

ച​ട​ങ്ങി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൽ ഡി ​എ​ഫ് നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഇ​നി സി​പി​ഐ​യ്ക്ക് ല​ഭി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ലേ​യ്ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പും ഉ​ട​ൻ ന​ട​ക്കും.