പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​ന് കാ​ര​ണം മ​നു​ഷ്യ​രു​ടെ തെ​റ്റാ​യ ജീ​വി​ത രീ​തി: മ​ന്ത്രി
Tuesday, October 22, 2019 11:24 PM IST
അ​ഞ്ച​ൽ: പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​ന് കാ​ര​ണം മ​നു​ഷ്യ​രു​ടെ തെ​റ്റാ​യ ജീ​വി​ത രീ​തി​യാ​ണെ​ന്ന് മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​രു​വി​ക്കോ​ണം വി​ജ്ഞാ​ന​സ​ന്ദാ​യി​നി ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​നു​ഷ്യ​രു​ടെ തെ​റ്റാ​യ ജീ​വി​ത രീ​തി​മൂ​ല​മാ​ണു പ്ര​കൃ​തി സ​ന്പ​ത്തു​ക​ൾ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​യ്യ​നാ​ട് കാ​ട്ടി​ൽ മേ​ക്ക​തി​ൽ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ്ഥി​തി ഷോ​ർ​ട്ട് ഫി​ലിം അ​വാ​ർ​ഡ് ദാ​ന​വും കു​രു​വി​ക്കോ​ണം ബാ​ല​വേ​ദി​യു​ടെ 25-ാം വാ​ർ​ഷി​ക​ത്തോ​ട​വ​ത​രി​പ്പി​ച്ച ദ​ർ​ശ​നം വാ​ർ​ഷി​ക​പ്പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു

.ചൂ​ണ്ട​ക്കാ​ര​ന്‍റെ മ​ക​ൻ, വി​ശ​പ്പി​ന്‍റെ സെ​ൽ​ഫി എ​ന്നീ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ന് പി.​ഭ​ദ്ര​ൻ മ​യ്യ​നാ​ട്, സ​ഹ​ന​ട​ൻ മാ​ന്പ​ള്ളി.​ജീ.​ആ​ർ ര​ഘു​നാ​ഥ്, സം​വി​ധാ​യ​ക​ൻ ഹ​രീ​ഷ് പു​ന​ലൂ​ർ, സ​ഹ​ന​ടി ദേ​വി​ക കെ.​എ​സ്, സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ കൃ​ഷ്ണ​ൻ പോ​റ്റി, വി​ല്ല​ൻ ക​ഥാ​പാ​ത്രം സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ​ക്ക് മ​ന്ത്രി അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ഡോ.​പു​ന​ലൂ​ർ ശ്യാം​നാ​ഥി​നെ മ​ന്ത്രി പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ ആ​ർ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​രി​യും അ​ഭി​നേ​ത്രി​യു​മാ​യ ജ​സി​ന്ത മോ​റീ​സ്, ലൈ​ബ്രേ​റി​യ​ൻ ബി.​ഭ​ദ്ര​ൻ, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് സു​ലോ​ച​ന. എ, ​കോ​മ​ഡി സ്റ്റാ​ർ അ​ജു രാ​ജ് , രാ​ജീ​വ് ഐ​ല​റ, സെ​ക്ര​ട്ട​റി അ​ജി​ത കു​മാ​രി, ജീ. ​ആ​ർ ര​ഘു​നാ​ഥ​ൻ, കു​മാ​രി ല​ക്ഷ്മി.​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.