ഇടിമിന്നലിൽ വീ​ട് ത​ക​ർ​ന്നു
Tuesday, October 22, 2019 11:24 PM IST
കു​ണ്ട​റ: ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. പെ​രു​മ​ൺ ര​ണ്ടാം വാ​ർ​ഡി​ൽ കൊ​ച്ചു​വീ​ട്ടി​ൽ ഗോ​പ​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, ലാ​പ്ടോ​പ്, ഫാ​നു​ക​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ജ​ന​ലു​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​ം ക​ണ​ക്കാ​ക്കു​ന്നു.
ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. പെ​രി​നാ​ട് വ​യ​ലി​ത്ത​റ ആം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം വി​ജ​യ​കു​മാ​രി​യു​ടെ വീ​ട് നി​ശേ​ഷം ത​ക​ർ​ന്നു.

മ​ൺ​ട്രോ​തു​രു​ത്തി​ൽ വേ​ലി​യേ​റ്റം

കു​ണ്ട​റ: മ​ൺ​ട്രോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ കി​ട​പ്രം വ​ട​ക്ക്, കി​ട​പ്രം തെ​ക്ക്, പ​ട്ടം​തു​രു​ത്ത് ഈ​സ്റ്റ്, വെ​സ്റ്റ്, ക​ൺ​ട്രാം​കാ​ണി, പെ​രി​ങ്ങാ​ലം എ​ന്നീ വാ​ർ​ഡു​ക​ൾ വേ​ലി​യേ​റ്റ​ത്തെ​തു​ട​ർ​ന്ന് വെ​ള്ള​ത്തി​ലാ​യി. നി​ര​ത്തു​ക​ളും ഇ​ട​വ​ഴി​ക​ളും വെ​ള്ളം ക​യ​റി​തി​നാ​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി.