ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Tuesday, October 22, 2019 11:25 PM IST
കു​ണ്ട​റ: കൊ​ല്ലം സ​ഞ്ചാ​രി​യു​ടെ​യും എ​മ​ർ​ജ​ൻ​സി റ​സ്പോ​ൺ​സ് സം​ഘ​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ് കെ. ​ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ സി ​ആ​ർ വി ​ട്രെ​യി​നിം​ഗ് ഡി​സാ​സ്റ്റ​ർ റെ​സ്പോ​ൺ​സ് ആ​ൻ​ഡ് ഫ​സ്റ്റ് എ​യ്ഡ് എ​ന്ന വി​ഷ​യ​ത്തി​ൽ കു​ണ്ട​റ ഐ​എ​ച്ച്ആ​ർ​ഡി കോ​ളേ​ജി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ദു​ര​ന്ത​നി​വാ​ര​ണം, ഗാ​ർ​ഹി​ക സു​ര​ക്ഷ, പ്ര​ഥ​മ ശു​ശ്രൂ​ഷ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ആ​ണ് ക്ലാ​സ് ന​ട​ന്ന​ത്. അ​തോ​ടൊ​പ്പം കൊ​ല്ലം സ​ഞ്ചാ​രി​യും ഡി​റ്റി​പി​സി കൊ​ല്ല​വും ചേ​ർ​ന്നു. ഗ്രീ​ൻ ആ​ൻ​ഡ് ക്ലീ​ൻ വേ ​എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പാ​ർ​ടി​സി​പ്പേ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.
ജി​ല്ലാ​ഫ​യ​ർ ഫോ​ഴ്സ് മേ​ധാ​വി ഹ​രി കു​മാ​ർ, ഡൊ​മ​നി​ക്, കി​ര​ൺ, ഷ​ഹ​റു​ദി​ൻ, അ​ജീ​ഷ് സു​രേ​ന്ദ്ര​ൻ, കൊ​ല്ലം സ​ഞ്ചാ​രി പ്ര​തി​നി​ധി​ക​ൾ മി​ഥി​ൻ.​എ​സ്, ശ്യാം ​കോ​ഴി​ക്കോ​ട്, ഷെ​ഫീ​ഖ്, അ​ശ്വി​ൻ ബാ​ബു, ജ​യ പ്ര​മോ​ദ്, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.