കു​രു​ന്നു ക​ർ​ഷ​ക​ർ​ക്കാ​യി കൃ​ഷി ദ​ർ​ശ​ൻ പ​രി​പാ​ടി ഇ​ന്ന്
Tuesday, October 22, 2019 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: കാ​ർ​ഷി​ക വൃ​ത്തി​യി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​വാ​ൻ ല​ക്ഷ്യ​മി​ട്ടു ന​ട​പ്പി​ലാ​ക്കു​ന്ന കൃ​ഷി ദ​ർ​ശ​ൻ-2019 ഇ​ന്ന് മാ​വ​ടി ഗ​വ.​എ​ൽ​പി​എ​സി​ൽ ന​ട​ക്കും.​
കൃ​ഷി രീ​തി​ക​ളു​ടെ പ​ഠ​നം, ഞാ​റു​ന​ടീ​ൽ, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണം, ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മാ​യി ആ​ശ​യ സം​വാ​ദം, മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. ഐ​ഷാ പോ​റ്റി എം.​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ അ​ദ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ർ​ഡു​മെ​മ്പ​ർ ലീ​ലാ​വ​തി, കൃ​ഷി ഓ​ഫീ​സ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വ​സ്തു ലേ​ലം

കൊല്ലം: അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​മ്പ​ര്‍ ഒ​ന്‍​പ​തി​ല്‍ റീ ​സ​ര്‍​വേ ന​മ്പ​ര്‍ 448/9 ല്‍​പ്പെ​ട്ട 5.40 ആ​ര്‍ പു​ര​യി​ട​വും റീ ​സ​ര്‍​വേ ന​മ്പ​ര്‍ 448/2 ല്‍​പ്പെ​ട്ട 5.80 ആ​ര്‍ സ്ഥ​ല​വും ന​വം​ബ​ര്‍ 19ന് ​രാ​വി​ലെ 11ന് ​അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും. ഫോ​ണ്‍: 0475-2620223.