കാ​ൽ​ന​ട യാ​ത്രി​ക​ൻ ബു​ള്ള​റ്റ് ഇ​ടി​ച്ച് മ​രി​ച്ചു
Wednesday, October 23, 2019 12:02 AM IST
കൊ​ട്ടാ​ര​ക്ക​ര : എം​സി റോ​ഡി​ൽ ബു​ള്ള​റ്റ് ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ഞ്ച​ക്കാ​ട് ചെ​റു​പ​ന​വി​ള വീ​ട്ടി​ൽ ചെ​റി​യാ​ൻ (67) ആ​ണ് ക​ല​യ​പു​രം ജം​ഗ്ഷ​നി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ചെ​റി​യാ​നെ അ​ടൂ​രി​ൽ നി​ന്നും വ​ന്ന ബു​ള്ള​റ്റ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​രി​ച്ചു.

മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ക​ല​യ​പു​രം ശാ​ലോം മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ. സി​പി​എം ഇ​ഞ്ച​ക്കാ​ട് കി​ഴ​ക്കേ​ക്ക​ര ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​ണ് ചെ​റി​യാ​ൻ. ഭാ​ര്യ: കു​ഞ്ഞ​മ്മ. മ​ക്ക​ൾ: മ​നോ​ജ്, മ​ഞ്ജു, മി​നി.