അ​മ്മ​യ്ക്കൊ​പ്പം പൊ​ള്ള​ലേ​റ്റ മ​ക​നും മ​രി​ച്ചു
Sunday, November 10, 2019 2:38 AM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര​യി​ൽ അ​മ്മ​ക്കൊ​പ്പം തീ​പ്പൊ​ള്ള​ലേ​റ്റ മ​ക​നും മ​രി​ച്ചു. ചി​റ​ക്ക​ര കു​ള​ത്തൂ​ർ​ക്കോ​ണം ആ​ല​ക്കാ​ട്ട് വീ​ട്ടി​ൽ പ​ര​ത​നാ​യ ജ​നാ​ർ​ദ​ന​ൻ പി​ള്ള​യു​ടെ മ​ക​ൻ ശ​ശി​ധ​ര​ൻ പി​ള്ള (60)യാ​ണ് തി​രു​വ​ന​ന്ത​പു​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ മ​രി​ച്ച​ത്. ശ​ശി​ധ​ര​ൻ പി​ള്ള​യും അ​മ്മ സ​ര​സ്വ​തി അ​മ്മ (85) യു​മാ​ണ് വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്‌. സ​ര​സ്വ​തി അ​മ്മ കി​ട​പ്പു രോ​ഗി​യാ​യി​രു​ന്നു. മ​ക​ൻ ശ​ശി​ധ​ര​ൻ പി​ള്ള ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ശേ​ഷം അ​മ്മ​യെ ശു​ശ്രൂ​ഷി​ച്ച് ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു ശ​ശി​ധ​ര​ൻ പി​ള്ള.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടി​ൽ നി​ന്നും തീ​യും പു​ക​യും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ച​ത്. പാ​രി​പ്പ​ള്ളി പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച ശേ​ഷം അ​ക​ത്ത് ക​യ​റി​യ​പ്പോ​ൾ ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു സ​ര​സ്വ​തി അ​മ്മ. ശ​ശി​ധ​ര​ൻ പി​ള്ള​യെ തി​രു​വ​ന​ന്ത​പു​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

75 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷ​മേ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ക​ഴി​യു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ക​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​താ​ണെ​ന്നും സം​ശ​യ​മു​ണ്ട്. പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര​ൻ പി​ള്ള ശാ​ന്ത, രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.