കു​ന്ന​ത്തൂ​രി​നെ വി​റ​പ്പി​ച്ച് തെ​രു​വ്നാ​യ്ക്ക​ൾ:​ ഒ​രാ​ൾ​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു
Sunday, November 10, 2019 11:00 PM IST
കു​ന്ന​ത്തൂ​ർ:​ കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.​കു​ന്ന​ത്തൂ​ർ പാ​ലം, ആ​റ്റു​ക​ട​വ്,തോ​ട്ട​ത്തും​മു​റി, നെ​ടി​യ​വി​ള അ​മ്പ​ലം ജെം​ഗ്ഷ​ൻ, പൂ​ത​ക്കു​ഴി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ​മ​നു​ഷ്യ​രെ​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ക​ടി​യേ​ൽ​ക്കു​ന്ന​ത് പ​തി​വാ​ണ്.​
ക​ഴി​ഞ്ഞ ദി​വസം കു​ന്ന​ത്തൂ​ർ കി​ഴ​ക്ക് വാ​ഴു​വേ​ലി​ൽ വീ​ട്ടി​ൽ ബാ​ബു (56) വി​ന് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു.​ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ആ​റ്റു​ക​ട​വ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് ക​ടി​യേ​റ്റ​ത്. ശ​രീ​ര​ത്ത് ക​ടി​ച്ച് തൂ​ങ്ങി​ക്കി​ട​ന്ന നാ​യ​യെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.​ പ​രി​ക്കേ​റ്റ ബാ​ബു കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ കു​ന്ന​ത്തൂ​ർ ആ​റ്റു​ക​ട​വ് മേ​ഖ​ല​യി​ലാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കൂ​ടു​ത​ലാ​യും ഭീ​തി പ​ട​ർ​ത്തു​ന്ന​ത്.​
വീ​ടു​ക​ളു​ടെ പോ​ർ​ച്ചു​ക​ൾ,തൊ​ഴു​ത്തു​ക​ൾ, ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ൾ, പാ​ത​യോ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ​യെ​ത്തി വി​ശ്ര​മി​ക്കു​ന്ന നാ​യ്ക്ക​ൾ കു​ട്ടി​ക​ളെ​യും മ​റ്റും ഓ​ടി​ച്ചി​ട്ട് ക​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്.​വീ​ടു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് നാ​യ്ക്ക​ൾ ഓ​ടി​ക്ക​യ​റു​ന്ന​തും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കി​യ അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ പ​ദ്ധ​തി (എ​ബി​സി) ല​ക്ഷ്യം കാ​ണാ​തെ പോ​യ​താ​ണ് നാ​യ്ക്ക​ൾ പെ​രു​കാ​നു​ള്ള കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ജി​ല്ല​യി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ തെ​രു​വ് നാ​യ്ക്ക​ളെ രാ​ത്രി​യു​ടെ മ​റ​വി​ൽ വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് കു​ന്ന​ത്തൂ​ർ പാ​ല​ത്തി​നു സ​മീ​പം ഇ​റ​ക്കി​വി​ട്ട​താ​ണ് മേ​ഖ​ല​യി​ൽ സ്ഥി​തി രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​
വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കു​ന്ന​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു.​വീ​ടു​ക​ളോ​ട് ചേ​ർ​ന്ന പോ​ർ​ച്ചു​ക​ൾ, കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത്.​ കു​ന്ന​ത്തൂ​ർ പാ​ല​ത്തി​നു സ​മീ​പം വ​ൻ​തോ​തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും തെ​രു​വ് നാ​യ്ക്ക​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.