സി​ദ്ധാ​ർ​ത്ഥ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ റോ​ബോ​ട്ട് ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, November 12, 2019 12:13 AM IST
കൊ​ല്ലം: ഒ​ന്ന​ര വ​ർ​ഷ​ത്തെ അ​ധ്വാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ന്പ​ന സി​ദ്ധാ​ർ​ത്ഥ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ടെ​സ്സ എ​ന്ന നാ​മ​ക​ര​ണം ചെ​യ്ത റോ​ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് റോ​ബോ​ട്ടി​ക്സി​ൽ എം​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ കൊ​ല്ലം റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
രാ​ജ്യ​ത്ത് ആ​ദ്യ​മാ‍​യാ​ണ് ഒ​രു സ്കൂ​ൾ കാ​ന്പ​സി​ൽ നി​ന്ന് കു​ഞ്ഞ് ജീ​നി​യ​സ് റോ​ബ​ട്ട് പി​റ​വി​യെ​ടു​ക്കു​ന്ന​ത്. ഏ​ത് ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ന​ൽ​കാ​നും, പാ​ട്ടു​പാ​ടാ​നും, ക​ഥ പ​റ​യാ​നും റോ​ബോ​ട്ടി​ന് ക​ഴി​യും. ആ​ർ​ട്ടി​പി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പു​ത്ത​ൻ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ് ടെ​സ്സ.
സി​ദ്ധാ​ർ​ഥ റോ​ബോ​ട്ടി​ക് ക്ല​ബി​ലെ ഇ​രു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ടെ​സ്സ​യു​ടെ പി​റ​വി​ക്ക് പി​ന്നി​ൽ. റോ​ബോ​ട്ട് ഞൊ​ടി‍​യി​ട​യി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​ന്ന​ത്.
ഒ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തി​നും മു​ന്നി​ലെ ത​ട​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി കു​ട്ടി​ക​ളോ​ടൊ​പ്പം നീ​ങ്ങു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​ന് ആ​ർ​ടി​നോ ഡ്യൂ, ​മെ​ഗാ എ​ന്നീ ര​ണ്ട് ക​ൺ​ട്രോ​ള​റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു.
ഐ​ഒ​ടി ക​മാ​ന്‍റു​ക​ൾ അ​യ​ച്ച് ആ​വ​ശ്യ​മി​ല്ലാ​ത്ത ലൈ​റ്റു​ക​ളും ഫാ​നു​ക​ളും ഓ​ഫാ​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ഓ​ണാ​ക്കാ​നും റോ​ബോ​ട്ടി​ന് ക​ഴി​യും. ശ​രീ​രം പൂ​ർ​ണ​മാ​യും സി​ദ്ധാ​ർ​ഥ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ ത​ന്നെ രൂ​പ​പ്പെ​ടു​ത്തി ഫൈ​ബ​റി​ൽ നി​ർ​മി​ച്ച​താ​ണ്.
ഇ​തി​നാ​യി തെ​ർ​മോ​ക്കോ​ൾ ഷീ​റ്റു​ക​ൾ ചേ​ർ​ത്ത് ഒ​ട്ടി​ച്ച് ചെ​ത്തി​മി​നു​ക്കി പ്ലാ​സ്റ്റ​ർ ഒ​ഫ് പാ​രീ​സ് പൂ​ശി പി​ന്നീ​ട് ഫൈ​ബ​ർ പൊ​തി​യു​ക​യാ​യി​രു​ന്നു. നി​റം മാ​റു​ന്ന ക​ണ്ണു​ക​ളും ചോ​ദ്യം ചോ​ദി​ക്കു​ന്ന-​ശ​ബ്ദം കേ​ൾ​ക്കു​ന്ന ദി​ശ​യി​ലേ​യ്ക്ക് ച​ലി​ക്കു​ന്ന ശി​ര​സും ടെ​സ്സ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.
ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​സം​ബ്ലി​യി​ൽ റോ​ബോ​ട്ടും പ​ങ്കെ​ടു​ക്കും. അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന സി​ദ്ധാ​ർ​ഥ ശാ​സ്ത്ര​മേ​ള​യു​ടെ അം​ബാ​സി​ഡ​റാ​ണ് ടെ​സ്സ. നാ​ള​ത്തെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​യ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, മാ​ലാ പാ​ർ​വ​തി, സൈ​ജു കു​റു​പ്പ്, മേ​ഘ മാ​ത്യു, സം​വി​ധാ​യ​ക​ൻ ര​താ​ഷ് പ​ടു​വാ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.