കുണ്ടറ: ഉപജില്ലാ സ്കൂള്‍ യുവജനോത്സവത്തിന് ഇളമ്പള്ളൂരില്‍ തുടക്കമായി. ഇളമ്പള്ളൂര്‍ ദേവീക്ഷേത്രമൈതാനിയിലെ ഒന്നാംനമ്പര്‍ വേദിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാഗോപന്‍ അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജീവ്, കെ.ബാബുരാജന്, ഷേര്‍ളി സത്യദേവന്, ടി.ഗോപകുമാര്‍, ഷൈല കെ.മധു, ഗിരീഷ് കുമാര്‍, കെ.സി.വരദരാജന് പിള്ള, ഗിരീഷ് കുമാര്‍, സി.ആര്.രാധാകൃഷ്ണപിള്ള, കുര്യന് എ.ജോണ്‍, പോള്‍ ആന്റണി, സി.ജി.ഗോപൂകൃഷ്ണന്,എല്‍.രമ, എല്‍.അനില്‍കുമാര്‍, ജി.എസ്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗി ച്ചു.
ഇന്നലെ കഥാരചന, പദ്യംചൊല്ലല്‍, പ്രസംഗം, ചിത്രരചന, കൊളാഷ്, ഉപന്യാസരചന തുടങ്ങിയ മത്സരങ്ങള്‍ നടന്നു. ഇന്ന് ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, കേരളനടനം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. നാല് ദിവസം ഒന്‍പത് വേദികളിലായി 94 ഇനങ്ങളില്‍ 3000 വിദ്യാര്‍ത്ഥികള്‍ മത്സരിക്കും.
പൂര്‍ണ്ണായും ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്തുന്ന യുവജനോത്സവം വെള്ളിയാഴ്ച സമാപിക്കും. സമാപനസമ്മേളനം ജില്ലാപഞ്ചാത്ത് വൈസ് പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്യും.