വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ള്‍​ക്ക് ജാ​ഗ്ര​ത​യോ​ടെ മ​റു​പ​ടി ന​ല്‍​ക​ണം: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Wednesday, November 13, 2019 12:06 AM IST
കൊല്ലം: വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ള്‍​ക്കു​ള്ള മ​റു​പ​ടി ന​ല്‍​കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.
മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ വി​ന്‍​സ​ന്‍ എം. ​പോ​ള്‍, വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ കെ. ​വി സു​ധാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ പ​രാ​മ​ര്‍​ശം.
സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​ന്‍ സ​ര്‍​വീ​സ് ബു​ക്കി​ലെ വി​വ​ര​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ അ​പേ​ക്ഷ​ക​ന്‍റെ ജ​ന​ന​ദി​വ​സ​വും സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച ദി​വ​സ​വും ഒ​രേ തീ​യ​തി​യെ​ന്ന് മ​റു​പ​ടി ന​ല്‍​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ന്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.
വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ​മ​ര്‍​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ക​ട​യ്ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യ്ക്ക് ഫ​യ​ല്‍ കാ​ണാ​നി​ല്ലെ​ന്ന് മ​റു​പ​ടി കൊ​ടു​ത്ത​ത് പ​രി​ശോ​ധി​ക്ക​വെ​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം സം​ബ​ന്ധി​ച്ച ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍. ഫ​യ​ല്‍ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ അ​തി​നു​ള്ള കാ​ര​ണം ബോ​ധി​പ്പി​ക്ക​ണം എ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചു.ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സി​റ്റി​ങ്ങി​ല്‍ 30 അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ചു.