ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: താ​ക്കോ​ൽ​ദാ​നം 15ന്
Wednesday, November 13, 2019 12:06 AM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് മി​ഷ​ൻ ര​ണ്ടാം ഘ​ട്ടം പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം 15ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ്വ​ഹി​ക്കും.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 420 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള172 വീ​ടു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ 162 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് മ​ന്ത്രി ന​ട​ത്തു​ന്ന​ത്. വീ​ടു നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സി​മ​ന്‍റ് ക​ട്ട തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ​ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി.15ന് ​ഉച്ചകഴിഞ്ഞ് 3.30ന് ​പ​താ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ എെഎസ്ഒ പ്ര​ഖ്യാ​പ​ന​വും ശു​ചി​ത്വ പ​ഞ്ചാ​യ​ത്ത് ഡി​പിആ​ർ പ്ര​കാ​ശ​ന​വും ന​ട​ക്കും.