ക​ന്നു​കാ​ലി​ക​ളു​മാ​യി കെഎംഎംഎ​ല്‍ ക​മ്പ​നി ഉ​പ​രോ​ധി​ച്ചു
Sunday, November 17, 2019 1:17 AM IST
ച​വ​റ : കെഎംഎംഎ​ല്‍ ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര​ണം മ​ലി​ന​മാ​യ ചി​റ്റൂ​ര്‍ പ്ര​ദേ​ശം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​റ്റൂ​ര്‍ നി​വാ​സി​ക​ള്‍ ക​മ്പ​നി​യ്ക്ക് മു​ന്നി​ല്‍ ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ര​ണ്ടാംഘ​ട്ട​ത്തി​ല്‍ ക​ന്നു​കാ​ലി​ക​ളു​മാ​യി ക​മ്പ​നി ഗേ​റ്റ് ഉ​പ​രോ​ധി​ച്ചു.​ സ​മ​ര സ​മ​തി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി ഉ​പ​രോ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.30 മു​ത​ല്‍ ത​ന്നെ ഉ​പ​രോ​ധം ആ​രം​ഭി​ച്ചു. ഉ​പ​രോ​ധം ന​ട​ത്തി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.​ ഇ​തി​നി​ട​യി​ല്‍ ചി​റ്റൂ​ര്‍ ജ​ന​ത​യു​ടെ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ക്കാ​ര്‍ എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍എ യെ ​വ​ഴി​യി​ല്‍ ത​ട​ഞ്ഞു.​ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പൊ​തു പ​രി​പാ​ടി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് എംഎ​ല്‍എ​യെ ത​ട​ഞ്ഞ​ത്.

സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30-ന​കം ച​ര്‍​ച്ച​ക്ക് വി​ളി​ക്കാ​മെ​ന്ന എംഎ​ല്‍എ​യു​ടെ ഉ​റ​പ്പി​ന്‍ മേ​ല്‍ ആണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ മാ​റി​യ​ത്.​ എ​ത്ര​യും പെ​ട്ട​ന്ന് സ​മ​രം പ​രി​ഹ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ലെങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ​മ​ര സ​മ​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.​ ഉ​പ​രോ​ധ സ​മ​രം ഷി​ബു​ബേ​ബി​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, സി.​പി. സു​ധീ​ഷ് കു​മാ​ര്‍, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, രാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.