ഓം​കാ​ര മ​ന്ത്ര​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യി ഓ​ച്ചി​റ​ പ​ട​നി​ലം
Sunday, November 17, 2019 11:20 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : വൃ​ശ്ചി​ക​മാ​സ​ത്തി​ലെ വ്രതാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് വി​ള​ക്ക് ഉത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.​
ഇ​നി​യു​ള്ള പ​ന്ത്ര​ണ്ട് ദി​ന​രാ​ത്ര​ങ്ങ​ൾ ഓം​കാ​ര മ​ന്ത്ര​ങ്ങ​ളാ​ൽ ക്ഷേ​ത്ര​പ​രി​സ​രം ഭ​ക്തിസാ​ന്ദ്ര​മാ​കും. ഞാ​യ​റാ​ഴ്ച അ​ഭൂ​ത​പൂ​ർ​വമാ​യ തി​ര​ക്കാ​ണ് ക്ഷേ​ത്ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ക്ഷേ​ത്ര ആ​ൽ​ത്ത​റ​ക​ളി​ലും പ​ർ​ണ​ശാ​ല​ക​ളി​ലും സ​ത്ര​ങ്ങ​ളി​ലും താ​മ​സി​ച്ചി​രു​ന്ന ഭ​ക്ത​ർ പു​ല​ർ​ച്ചെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ സ്നാ​ന​ത്തി​നു ശേ​ഷം ക്ഷേ​ത്ര​ത്തി​ൽ തൊ​ഴു​ത് ക​രി​പ്ര​സാ​ദം ചാ​ർ​ത്തി ആ​ൽ​ത്ത​റ​യി​ലെ വി​ള​ക്കി​ൽ നി​ന്നും ദീ​പം പ​ർ​ണ​ശാ​ല​ക​ളി​ലെ വി​ള​ക്കു​ക​ളി​ലേ​ക്ക് പ​ക​ർ​ന്ന​തോ​ടെ ഭ​ജ​നം പാ​ർ​ക്ക​ൽ​ആ​രം​ഭി​ച്ചു.​
ഇ​തോ​ടെ ക്ഷേ​ത്ര​വും പ​രി​സ​ര​വും ഓം​കാ​ര മ​ന്ത്ര​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യി. ഉ​ത്സ​വ​ത്തി​ന് നാ​ന്ദി കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് എ ​ശ്രീ​ധ​ര​ൻ​പി​ള്ള പ​താ​ക ഉ​യ​ർ​ത്തി. ഭ​ക്തി സാ​ന്ദ്ര​മാ​യ തീ​ർ​ഥാ​ട​ന​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും ഇ​ത്ത​വ​ണ​ത്തെ തീ​ർ​ഥാ​ട​ന​ത്തി​ന് പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക്ര​മ​സ​മാ​ധാ​ന​ത്തി​നാ​യി ആ​വശ്യ​ത്തി​ന് പോ​ലീ​സി​നെ വി​ന്യ​സി​ച്ച​താ​യും ഭ​ക്ത​രു​ടെ സ​ഞ്ചാ​ര​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ക​ച്ച​വ​ട​ക്കാ​രു​ടെ ഇ​റ​ക്കു​ക​ളും മ​റ്റും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഓ​ച്ചി​റ സി​ഐ പ്ര​കാ​ശ് പ​റ​ഞ്ഞു.
ഉച്ചകഴിഞ്ഞ് മൂന്നിന് ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ളനത്തി​ൽ ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് എ​സ്. വി. ​ഭ​ട്ടി ഈ ​വ​ർ​ഷ​ത്തെ 12 വി​ള​ക്ക് ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ് ബി​ന്ദു​കൃ​ഷ്ണ, കാ​പ്പെ​ക്സ് ചെ​യ​ർ​മാ​ൻ പി ​ആ​ർ വ​സ​ന്ത​ൻ, ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പ്രഫ.​എ ശ്രീ​ധ​ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ക​ള​രി​ക്ക​ൽ ജ​യ​പ്ര​കാ​ശ്, വി​മ​ൽ ഡാ​നി, ആ​ർ ഡി ​പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളും ക​ലാ​-സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും.