മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം അ​ട്ടി​മ​റി​ച്ച പിഎ​സ് സി ന​ട​പ​ടി ധി​ക്കാ​രമെന്ന്
Sunday, November 17, 2019 11:25 PM IST
കൊ​ല്ലം: കെഎഎ​സ് ഉ​ൾ​പ്പെ​ടെ​യു​ള​ള പിഎ​സ് സി പ​രീ​ക്ഷ​ക​ൾ മ​ല​യാ​ള​ത്തി​ൽ കൂ​ടി ന​ട​പ്പി​ലാ​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​ഖ്യാ​പ​നം അ​ട്ടി​മ​റി​ച്ച പിഎ​സ്​സി യു​ടെ നി​ല​പാ​ട് ധി​ക്കാ​ര​പ​ര​വും മ​ല​യാ​ളി​ക​ളോ​ടു​ള​ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ൻ (കെഡിഎ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ഭ​ദ്ര​ൻ ആരോപി​ച്ചു. പിഎ​സ് സി ഇ​നി മേ​ലി​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ൻ പോ​കു​ന്ന കെഎ​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ തൊ​ഴി​ൽ പ​രീ​ക്ഷ​ക​ളും മ​ല​യാ​ള​ത്തി​ൽ കൂ​ടി ചോ​ദ്യ​ങ്ങ​ൾ ന​ൽ​കി​ ന​ട​ത്താ​ൻ പിഎ​സ് സി​യ്ക്ക് നി​ർ​ദേശം ന​ൽ​കും എ​ന്നാ​ണ് സെ​പ്റ്റം​ബ​ർ 16 ന് ​മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തോ​ടു പ്ര​ഖ്യാ​പി​ച്ച​ത്.
ഇ​ത് കേ​ര​ള​ത്തോ​ടും മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തോ​ടു​മു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ്. കേ​ര​ളീ​യ​ർ മാ​തൃ​ഭാ​ഷ​യ്ക്കു േവ​ണ്ടി തെ​രു​വി​ൽ പൊ​രി​വെ​യി​ല​ത്ത് സ​മ​രം ചെ​യ്യു​മ്പോ​ൾ പി​എ​സ് സി സ്വ​ന്തം മ​ന്ദി​ര​ത്തി​ന​ക​ത്ത് ശീ​തീ​ക​രി​ച്ച മു​റി​യി​ലി​രു​ന്ന് മാ​തൃ​ഭാ​ഷ​യ്‌​ക്കെ​തി​രെ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന​വ​ർ​ഗത്തി​ൽ​പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രും കെഎഎ​സ് പ​രീ​ക്ഷ പാ​സാ​യി ഭ​ര​ണ​ത്തി​ന്‍റെ താ​ക്കോ​ൽ സ്ഥാ​ന​ങ്ങ​ളി​ൽ വ​ര​രു​ത് എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് പിഎ​സ് സി യി​ലു​ള്ള​ത് എ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നുവെന്നും രാമഭദ്രൻ ആരോപിച്ചു.