സ​ർ​ക്കാ​ർ നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്
Monday, November 18, 2019 11:15 PM IST
കൊ​ല്ലം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം സം​ബ​ന്ധി​ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് അ​യ്യ​പ്പ​ധ​ർ​മ പ​രി​ഷ​ത്ത് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ആ​ർ ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​യ്യ​പ്പ​ധ​ർ​മ പ​രി​ഷ​ത്ത് ദേ​ശീ​യ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന അ​യ്യ​പ്പ​ന്മാ​ർ​ക്ക് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ലും മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ലും അ​ന്ന​ദാ​നം, മെ​ഡി​ക്ക​ൽ ക്യാ​മ്പ് , ആം​ബു​ല​ൻ​സ് സൗ​ക​ര്യം എ​ന്നി​വ മു​ൻ​കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.
സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ​ക്കു​ന്നം രാ​മ​ൻ നാ​യ​ർ ക​ൺ​വീ​ന​റും ട്ര​ഷ​റ​ർ കെ.​വേ​ണു​ഗോ​പാ​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​റും അ​റു​മാ​നൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം ​എ​ൻ ഗോ​പാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ, പാ​റ​മ്പു​ഴ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ആ​ർ.​കെ.​ഉ​ണ്ണി​ത്താ​ൻ, എം ​ജി ശ​ശി​ധ​ര​ൻ, ച​വ​റ സു​രേ​ന്ദ്ര​ൻ പി​ള്ള, കെ ​എ​ൻ മു​ര​ളി തി​രു​പ്പൂ​ർ, പ്ര​സാ​ദ് കു​മാ​ർ പാ​ട്ട​ത്തി​ൽ, സി ​എ​സ് രാ​ജ​നു​ണ്ണി ത​മി​ഴ്നാ​ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ർ​ക്കി​ങ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു.