ക​ല​യു​ടെ കേ​ളി​കൊ​ട്ട് ഉ​യ​ർ​ന്നു ! കൗ​മാ​ര​മേ​ള​ക്ക് പൂ​യ​പ്പ​ള്ളി​യി​ല്‍ തു​ട​ക്കം
Tuesday, November 19, 2019 11:11 PM IST
പൂ​യ​പ്പ​ള്ളി: അ​റു​പ​താ​മ​ത് റ​വ​ന്യു ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് പൂ​യ​പ്പ​ള്ളി​യി​ല്‍ തു​ട​ക്ക​മാ​യി. പൂ​യ​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ ഹൈ​സ്കൂ​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് എം ​ഹം​സാ​റാ​വു​ത്ത​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചാ​ത്ത​ന്നൂ​ര്‍ എം​എ​ല്‍​എ ജി ​എ​സ് ജ​യ​ലാ​ല്‍ ക​ലോ​ത്സ​വ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍ ഇ​ന്ന് ജ​ന​കീ​യ ഉ​ത്സ​വ​ങ്ങ​ളാ​യി മാ​റി​യെ​ന്നും എ​ന്നാ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കു​മേ​ല്‍ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും പ​രി​ശീ​ല​ക​രും അ​മി​ത സ​മ്മ​ര്‍​ദം ചെ​ല ുത്തു​ന്ന​ത് കു​ട്ടി​ക​ളു​ടെ ക​ലാ​ചി​ന്ത​ക​ളെ ഇ​ല്ലാ​താ​ക്കു​മെ​ന്നും ജ​യ​ലാ​ല്‍ പ​റ​ഞ്ഞു. ചി​ല​പ്പോ​ഴെ​ങ്കി​ലും വി​വാ​ദ​ങ്ങ​ള്‍ സ്കൂ​ള്‍ ക​ലോ​ല്‍​സ​വ​ങ്ങ​ളു​ടെ നി​റം കെ​ടു​ത്തു​ന്നു​വെ​ന്നും ജ​യ​ലാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ മു​ന്‍ ക​ലാ​തി​ല​കം ദൃ​ശ്യാ​ഗോ​പി​നാ​ഥ്‌ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ക​ലോ​ത്സ​വം ഉ​ദ്ഘ​ടാ​നം ചെ​യ്തു. ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ടി ​ഷീ​ല പ​താ​ക ഉ​യ​ര്‍​ത്തി. ജി​ല്ല​യി​ലെ 950-ഓ​ളം സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​മാ​യി ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി, വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​ക്കു​ന്ന​ത്.