അ​നു​ക​ര​ണ​ക​ല​യി​ല്‍ നാ​ഫി​യ​റ്റി
Tuesday, November 19, 2019 11:11 PM IST
പൂ​യ​പ്പ​ള്ളി: അ​നു​ക​ര​ണ​ക​ല​യി​ല്‍ വ്യ​ത്യ​സ്ത പു​ല​ര്‍​ത്തി​യ നാ​ഫി​യ​റ്റി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മി​മി​ക്രി​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി. പേ​രൂ​ർ ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ് നാ​ഫി​യ​റ്റി. എ​ൻ.​കാ​ഞ്ച​ന മാ​ല​യും, ക​ലോ​ത്സ​വ വേ​ദി​യി​ലെ​മി​മി​ക്രി അ​വ​ത​ര​ണ​വും, ഗാ​യി​ക ജാ​ന​കി​യ​മ്മ​യു​ടെ പു​തി​യ​തും പ​ഴ​യ​തു​മാ​യ ഗാ​ന​ശ​ക​ല​വും, ലോ​റ​യു​ടെ പ്ര​യാ​ണ​വും രാ​ഷ്ട്രീ​യ​ക്കാ​രാ​യ പി​ണ​റാ​യി, അ​ച്ചു​താ​ന​ന്ദ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രെ​യും ത​ന്മ​യ​ത്ത​തോ​ടെ വേ​ദി​യി​ല​വ​ത​രി​പ്പി​ച്ചാ​ണ് നാ​ഫി​യ​റ്റി ഒ​ന്നാ​മ​തെ​ത്തി​യ​ത്.