പേ​പ്പ​ർ​മി​ൽ ഗ​വ.​യു​പി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി
Tuesday, November 19, 2019 11:47 PM IST
പു​ന​ലൂ​ർ: പേ​പ്പ​ർ​മി​ൽ ഗ​വ.​യു​പി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും സാം​സ്കാ​രി​ക മേ​ള​യും സം​ഘ​ടി​പ്പി​ച്ചു. കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി.​എം.​പു​ന​ലൂ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കി ക​രു​ത​ലോ​ടെ അ​വ​രെ വ​ള​ർ​ത്താ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ർ​ട്ടൂ​ൺ പ​ഠ​ന ക്ലാ​സ്, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു. തു​ട​ർ​ന്ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു. ശാ​സ്ത്ര പ്ര​തി​ഭ രാ​ജ​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ നെ​ടു​ങ്ക​യം നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹിച്ച യോ​ഗ​ത്തി​ൽ സ്വ​പ്ന ജി.​നാ​യ​ർ, ദി​നേ​ഷ്, ജ​യ​കു​മാ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.