ലോ​റി​ക​ളി​ൽ നി​ന്നും ട​യ​റു​ക​ളും ഡീ​സ​ലും മോ​ഷ്ടി​ച്ചു
Tuesday, November 19, 2019 11:47 PM IST
ച​വ​റ: കെ​എം​എം​എ​ൽ ക​മ്പ​നി​യ്ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ലോ​റി​ക​ളി​ൽ നി​ന്നും ട​യ​റു​ക​ളും ഡീ​സ​ലും വീ​ണ്ടും മോ​ഷ്ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ടോ​ടെ​യാ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് വാ​ഹ​ന​ത്തി​ന്‍റെ ര​ണ്ട് ട​യ​റും ഡീ​സ​ലും മോ​ഷ്ടി​ച്ച​ത്. എ​റ​ണാ​കു​ള​ത്തു നി​ന്നു പെ​ട്രോ​ളി​യം കോ​ക്കു​മാ​യി വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ടോ​റ​സ് ലോ​റി​യി​ലാ​ണ് മോ​ഷണം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യി​ല്ലാ​യെ​ന്നും ആ​ക്ഷേ​പം ഉ​ണ്ട്. ഒ​രു മാ​സ​ത്തി​ന് മു​മ്പു മൂ​ന്നു ലോ​റി​ക​ളു​ടെ ട​യ​റു​ക​ളും ഡീ​സ​ലു​ക​ളും വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ മോ​ഷണം പോ​യി​രു​ന്നു. കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ​മി​ല്ലാ​ത്ത​താ​ണ് വീ​ണ്ടും തു​ട​ർ​ച്ച​യാ​യി ട​യ​റു​ക​ളും ഡീ​സ​ലു​ക​ളും മോ​ഷണം പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് ലോ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

കെ​എം​എം​എ​ൽ ക​മ്പ​നി​യി​ലേ​യ്ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി രാ​ത്രി​യി​ൽ എ​ത്തു​ന്ന ലോ​റി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മ​തി​യാ​യ സു​ര​ക്ഷി​ത​ത്വം ഇ​ല്ല. ലോ​റി​ക​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വേ​ണ്ട​ത്ര വെ​ളി​ച്ചം ഇ​ല്ല. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വെ​ളി​ച്ച​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും സ്ഥാ​പി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ മോ​ഷ​ണം ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ലോ​റി ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും പ​റ​യു​ന്ന​ത്.