ഹ​യ​ര്‍​സെ​ക്ക​ൻഡ​റി വി​ഭാ​ഗ​ത്തി​ല്‍ ചാ​ത്ത​ന്നൂ​രും ഹൈ​സ്കൂ​ള്‍, യുപി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യും മു​ന്നി​ല്‍
Thursday, November 21, 2019 10:57 PM IST
പൂ​യ​പ്പ​ള്ളി: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം മൂ​ന്ന് ദി​നം പി​ന്നി​ടു​മ്പോ​ള്‍ ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ചാ​ത്ത​ന്നൂ​രും ഹൈ​സ്കൂ​ള്‍, യു ​പി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യും മു​ന്നി​ല്‍.
​ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ചാ​ത്ത​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യ്ക്ക് 282 പോ​യി​ന്‍റാ​ണു​ള്ള​ത്. 274​പോ​യി​ന്‍റോ​ടെ കൊ​ല്ല​വും, 247പോ​യി​ന്‍റോടെ പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ല​യും ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.​ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാ​മ​തു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല​യ്ക്ക് 251 പോ​യി​ന്‍റാ​ണു​ള്ള​ത്.​ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ചാ​ത്ത​ന്നൂ​രി​ന് 235 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കൊ​ല്ലം ഉ​പ​ജി​ല്ല​യ്ക്ക് 231പോ​യി​ന്‍റു​മു​ണ്ട്.​ യു പി ​വി​ഭാ​ഗ​ത്തി​ലും 100പോ​യി​ന്‍റ് നേ​ടി​യ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല​ത​ന്നെ​യാ​ണ് മു​ന്നി​ല്‍.​
ര​ണ്ടാ​മ​തു​ള്ള ച​ട​യ​മം​ഗ​ലം ഉ​പ​ജി​ല്ല​യ്ക്ക് 95പോ​യി​ന്‍റും, മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള വെ​ളി​യം ഉ​പ​ജി​ല്ല​യ്ക്ക് 92 പോ​യി​ന്‍റുു​മാ​ണു​ള്ള​ത്.​ സം​സ്കൃ​തോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, വെ​ളി​യം ഉ​പ​ജി​ല്ല​ക​ള്‍ 50പോ​യി​ന്‍റ് വീ​തം നേ​ടി ഒ​ന്നാ​മ​താ​ണ്.​
കു​ള​ക്ക​ട ഉ​പ​ജി​ല്ല 45പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തും, ച​ട​യ​മം​ഗ​ലം, ശാ​സ്താം​കോ​ട്ട ഉ​പ​ജി​ല്ല​ക​ള്‍ 43പോ​യി​ന്‍റോ​ടെ മൂ​ന്നാ​മ​തു​മാ​ണ്.​ യു പി ​വി​ഭാ​ഗ​ത്തി​ല്‍ കു​ണ്ട​റ, ചാ​ത്ത​ന്നൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല​ക​ള്‍ 70പോ​യി​ന്‍റ് നേ​ടി ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി. 68​പോ​യി​ന്‍റ് വീ​തം നേ​ടി​യ ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ല​ക​ളും, 66പോ​യി​ന്‍റ് നേ​ടി​യ ശാ​സ്താം​കോ​ട്ട ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.​
അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 70 പോ​യി​ന്‍റോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യാ​ണ് ഒ​ന്നാ​മ​ത്.​ ശാ​സ്താം​കോ​ട്ട, ച​വ​റ, വെ​ളി​യം സ​ബ്ജി​ല്ല​ക​ള്‍ 68പോ​യി​ന്‍റോ​ടെ ര​ണ്ടും, കൊ​ല്ലം, പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ല​ക​ള്‍ 66പോ​യി​ന്‍റോ​ടെ മൂ​ന്നും സ്ഥാ​ന​ത്താ​ണ്.​ യു പി ​വി​ഭാ​ഗ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യും, ച​വ​റ​യും 38പോ​യി​ന്‍റോ​ടെ മു​ന്നി​ലാ​ണ്. ​വെ​ളി​യം, ചാ​ത്ത​ന്നൂ​ര്‍ ഉ​പ​ജി​ല്ല​ക​ള്‍ 36പോ​യി​ന്‍റും, കു​ണ്ട​റ ഉ​പ​ജി​ല്ല 35പോ​യി​ന്‍റും നേ​ടി ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.