ലോ​കാ​യു​ക്ത​യു​ടെ അ​പ്പീ​ലു​മാ​യെ​ത്തി അ​ഥീ​ന​ദേ​വ് ഭ​ര​ത​നാ​ട്യ​ത്തി​ല്‍ ഒ​ന്നാ​മ​ത്
Thursday, November 21, 2019 11:45 PM IST
പൂ​യ​പ്പ​ള്ളി: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റും അ​പ്പീ​ല്‍ ത​ള്ളി; ലോ​കാ​യു​ക്ത​യു​ടെ അ​പ്പീ​ലു​മാ​യെ​ത്തി അ​ഥീ​ന​ദേ​വ് ഭ​ര​ത​നാ​ട്യ​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി.
ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം ഭ​ര​ത​നാ​ട്യ മ​ത്സ​ര​ത്തി​ല്‍ ഉ​പ​ജി​ല്ല​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അ​പ്പീ​ല്‍ ന​ല്കി​യ​ത്. എ​ന്നാ​ല്‍ വ​കു​പ്പ​ധി​കൃ​ത​ര്‍ അ​പ്പീ​ല്‍ അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെ ലോ​കാ​യു​ക്ത​യെ സ​മീ​പി​ച്ച് ജി​ല്ലാ​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​നു​മ​തി നേ​ടി​യെ​ത്തി​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.
മോ​ഹി​നി​യാ​ട്ട​ത്തി​ലും അ​ഥീ​ന ഒ​ന്നാം സ്ഥാ​നം നേ​ടി. ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. എ​ച്ച് എ​സ് എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

ക​ഥാ​പ്ര​സം​ഗ​ത്തി​ലും
ഓ​ട്ട​ന്‍​തു​ള്ള​ലി​ലും അ​ഭി​ന​ന്ദ

പൂ​യ​പ്പ​ള്ളി: ക​ഥാ​പ്ര​സം​ഗ​ത്തി​ലും ഓ​ട്ട​ന്‍​തു​ള്ള​ലി​ലും മൂ​ന്ന് വ​ര്‍​ഷ​മാ​യി ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി ക​ട​യ്ക്ക​ല്‍ ഗ​വ. എ​ച്ച് എ​സ് എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ഭി​ന​ന്ദ പി ​അ​ര​വി​ന്ദ്.
യു ​പി വി​ഭാ​ഗ​ത്തി​ല്‍ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം ജി​ല്ലാ​ത​ല മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ല്‍ ജി​ല്ലാ ത​ല​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ മി​ടു​ക്കി ഇ​ത്ത​വ​ണ​യും വി​ജ​യം ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. യ​ജ്ഞാ​ചാ​ര്യ​ന്‍ വ​യ​ല അ​ര​വി​ന്ദാ​ക്ഷ​ന്‍റേ​യും പ്രി​യ​യു​ടെ​യും ഇ​ള​യ​മ​ക​ളാ​ണ്.

അ​ഭി​ജി​ത്ത് മി​ക​ച്ച ന​ട​ന്‍

പൂ​യ​പ്പ​ള്ളി: നാ​ട​ക​ത്തി​നു​ള്ളി​ല്‍ മ​റ്റൊ​രു നാ​ട​ക​മ​വ​ത​രി​പ്പി​ച്ച കൊ​ട്ട​യും ക​രി​യും എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് പ​വി​ത്രേ​ശ്വ​രം കെ ​എ​ന്‍ എ​ന്‍ എം ​എ​ച്ച് എ​സ് എ​സി​ലെ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ജി​ത്ത് എ ​ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം നാ​ട​ക​ത്തി​ല്‍ മി​ക​ച്ച ന​ട​നാ​യി.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ന​ട​ക്കു​മ്പോ​ഴും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ള്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്താ​ത്ത​തും വ​ര്‍​ത്ത​മാ​ന​കാ​ല​ത്തെ ജാ​തി​ചി​ന്ത​യും അ​വ​ത​രി​പ്പി​ച്ച നാ​ട​ക​ത്തി​ലെ ചാ​ത്ത​ന്‍ പു​ല​യ​ന്‍റെ മ​ക​ന്‍ മ​ണി​ക​ണ്ഠ​നാ​യും ന​മ്പൂ​തി​രി​യാ​യും അ​ഭി​ന​യി​ച്ചാ​ണ് അ​ഭി​ജി​ത്ത് മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​തേ നാ​ട​കം ത​ന്നെ​യാ​ണ് ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​തും.