ക്യുഎസ്എസ്എസ് വാ​ർ​ഷി​കവും ഭി​ന്ന​ശേ​ഷി​ ദി​നാ​ചാ​ര​ണവും സംഘടിപ്പിച്ചു
Thursday, December 5, 2019 1:10 AM IST
കൊല്ലം: ക്വ​യി​ലോ​ണ്‍ സോ​ഷ്യ​ൽ സ​ർവീ​സ് സൊ​സൈ​റ്റി​യു​ടെ 59-ാം വാ​ർ​ഷി​ക​ദി​നാ​ച​ര​ണം ക്യുഎസ്​എ​സ്​എ​സ് ഹാ​ളി​ൽ നടന്നു. ക്യു​എ​സ്​എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഫാ. അ​ൽ​ഫോ​ണ്‍​സ്.​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍.​വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വികാരി ജനറൽ ന​ൽ​കി. കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ശ്രീ​മ​തി വി​ജ​യ​ഫ്രാ​ൻ​സി​സ് പരിപാടി ഉ​ദ്ഘാ​ട​നം ചെയ്തു.

ച​ട​ങ്ങി​ൽ പ്ര​ള​യ​ത്തി​ൽ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു​ള്ള ഏ​ക​ദേ​ശം നാല് ല​ക്ഷ​ത്തോ​ളം രൂപയുടെ ചെ​ക്ക് വി​ത​ര​ണം ഡെ​പ്യൂ​ട്ടി മേ​യ​ർ നിർവഹിച്ചു. കു​ടും​ബ​ശ്രീ മു​ൻ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റും ച​വ​റ ബിജെ​എം​ജി​സി ​പ്രൊ​ഫ​സ​റു​മാ​യ ബി​ജു റ്റെ​റ​ൻ​സ്, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മേ​രി എ​ൽ​മ, ക്യുഎ​സ്എ​സ്എ​സ്. അ​സി. ഡ​യ​റ​ക്ട​ർ ഫാ.​ജോ ആ​ന്‍റ​ണി അ​ല​ക്സ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശ്രീ​മ​തി. വ​ൽ​സ​ലാ കു​മാ​രി, കെ​എ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ. ​അ​നി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.

കോ​ൾ​പിം​ഗ് അം​ഗ​ങ്ങ​ൾ​ക്ക് വ​രു​മാ​ന​ദാ​യ​ക സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള ലോ​ണു​ക​ളും വി​ത​ര​ണം ചെ​യ്തു. ക്യാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വും പി​ൻ​തു​ണ​യും ന​ൽ​കു​ന്ന ക്യു​എ​സ്എ​സ്എ​സി​ന്‍റെ ആ​ശാ​കി​ര​ണം പ​ദ്ധ​തി​യി​ലേ​ക്ക് അ​ധ്യാ​പ​ക​രാ​യ ജൂ​ഡി​ത്ത് , ജൂ​ലി എ​ന്നി​വ​ർ അ​വ​രു​ടെ മു​ടി​മു​റി​ച്ചു ന​ൽ​കി.