പി​ട​വൂ​ര്‍ മി​നി​ഹൈ​വേയിൽ കാ​ടു​മൂ​ടി കാ​ഴ്ച്ച മ​റ​യ്ക്കു​ന്നു
Thursday, December 5, 2019 1:13 AM IST
പ​ത്ത​നാ​പു​രം:​ കാ​ടു​മൂ​ടി പാ​ത​യോ​രം.​ കി​ഴ​ക്കേ​ത്തെ​രു​വ് പി​ട​വൂ​ര്‍ മി​നി​ഹൈ​വേ​യി​ലെ പ​ല ഭാ​ഗ​ത്തും കാ​ടു​മൂ​ടി കാ​ഴ്ച്ച മ​റ​യ്ക്കു​ന്ന സ്ഥി​തി​യാ​ണ്.​

കു​ര ഓ​വ​ര്‍​ബ്രി​ഡ്ജി​ന് സ​മീ​പം കാ​ടു​വ​ള​ര്‍​ന്ന് റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​തി​നാ​ല്‍ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പോ​ലും കാ​ണാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.​ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്രം കൂ​ടി​യാ​ണി​വി​ടം.​ ഒ​രു​മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ല്‍ വ​ള​ര്‍​ന്നു​ പൊ​ങ്ങി​യ കാ​ട് നീ​ക്കം ചെ​യ്യു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല.

​ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം മി​നി​ഹൈ​വേ​യാ​യി ഉ​യ​ര്‍​ത്തി​യ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.​ ഇ​റ​ക്ക​വും വ​ള​വും ചേ​രു​ന്ന ഇ​വി​ടെ റോ​ഡി​നി​രു​വ​ശ​വും വ​ലി​യ സം​ര​ക്ഷ​ണ​വേ​ലി​യു​മി​ല്ല.​

അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ വ​ലി​യ താ​ഴ്ച​യി​ലേ​ക്കാ​കും വാ​ഹ​ന​ങ്ങ​ള്‍ പ​തി​ക്കു​ക. ​കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​യോ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ടു​നീ​ക്കം ചെ​യ്യു​ക പ​തി​വാ​ണ്.​

എ​ന്നാ​ലി​വി​ടെ അ​തു​മു​ണ്ടാ​യി​ല്ല.​ തീ​ര്‍​ഥാട​ന കാ​ല​മാ​യ​തോ​ടെ നി​ര​വ​ധി ശ​ബ​രി​മ​ല തീ​ര്‍​ഥാട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.​ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും പാ​ത​യോ​ര​ത്തെ കാ​ട് നീ​ക്കം ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.