ലോ​ക മ​ണ്ണു​ദി​നാ​ച​ര​ണം ഇ​ന്ന് ചി​റ​ക്ക​ര​യി​ൽ
Thursday, December 5, 2019 1:13 AM IST
ചാ​ത്ത​ന്നൂ​ർ: ലോ​ക മ​ണ്ണു​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇന്ന് ന​ട​ത്തും.രാവിലെ 11​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽഎ. ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​യി​രി​ക്കും.
ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം പോ​ള​ച്ചി​റ ഏ​ല​യു​ടെ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ എ​ന്നി​വ​യും ന​ട​ത്തും.