അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ പ്ര​ക്ഷോ​ഭ​ം സം​ഘ​ടി​പ്പി​ക്കും: ദ​ലി​ത്-​ആ​ദി​വാ​സി മ​ഹാ​സ​ഖ്യം
Thursday, December 5, 2019 1:13 AM IST
കൊ​ല്ലം : പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗക്കാ​രു​ടെ​യും ദ​ലി​ത് ക്രൈ​സ്ത​വ​രു​ടെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ല​പ്പോ​ഴാ​യി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ങ്ങ​ളി​ലെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ദ​ലി​ത്-​ആ​ദി​വാ​സി മ​ഹാ​സ​ഖ്യം സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് അം​ഗ​സം​ഘ​ട​ന​ക​ളു​ടെ ഓ​രോ പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങി​യ സം​ഘം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ട് ഒ​രി​ക്ക​ൽ​കൂ​ടി ച​ർ​ച്ച ന​ട​ത്തു​വാ​ൻ യോ​ഗം നി​ശ്ച​യി​ച്ചു.

പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഫ​ല​പ്ര​ദ​വും ക​ർ​ശ​ന​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് വാ​ള​യാ​ർ സം​ഭ​വം പോ​ലു​ള്ള കേ​സു​ക​ളി​ൽ കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​യ​തെ​ന്ന് നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ദ​ലി​ത്-​ആ​ദി​വാ​സി മ​ഹാ​സ​ഖ്യം ര​ക്ഷാ​ധി​കാ​രി​യും കെ​ഡി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ പി.​രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു.
സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ബി​ന്ദു അ​മ്മി​ണി​ക്കു​നേ​രെ മു​ള​ക് സ്പ്രേ ​ന​ട​ത്തി​യ ഹി​ന്ദു ഹെ​ൽ​പ്പ് ലൈ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്കെ​തി​രെ ദു​ർ​ബ​ല​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെടു​ത്ത​ത് നീ​തി​ക​രി​ക്കാ​വു​ന്ന​ത​ല്ല. ഹി​ന്ദു ഹെ​ൽ​പ്പ് ലൈ​ൻ സം​ഘ് പ​രി​വാ​ർ കു​ടും​ബ​ത്തി​ലെ സം​ഘ​ട​ന​യാ​ണോ​യെ​ന്ന് സം​ഘ​പ​രി​വാ​ർ വ്യ​ക്ത​മാ​ക്ക​ണം. ബി​ന്ദു. ബി​ന്ദു അ​മ്മി​ണി ത​ന്നെ വ​ന്ന് ക​ണ്ടി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ സം​ഘ പ​രി​വാ​റോ​ട് ആ​ണ​യി​ട്ട് പ​റ​യു​ന്ന​ത് ആ​രെ ഭ​യ​ന്നാ​ണെ​ന്ന് പി.​രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആറിന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ ഡോ.​ബി.​ആ​ർ.​അം​ബേ​ദ്ക​റു​ടെ 64-ാമ​ത് ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും. നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ ദ​ലി​ത്-​ആ​ദി​വാ​സി മ​ഹാ​സ​ഖ്യം പ്ര​സി​ഡ​ന്‍റ് പി.​കെ.​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ​വി.​ആ​ർ.​രാ​ജു, നെ​യ്യാ​റ്റി​ൻ​ക​ര സ​ത്യ​ശീ​ല​ൻ, കെ.​റ്റി.​വി​ജ​യ​ൻ, ബാ​ബു ചി​ങ്ങാ​ര​ത്ത്, കെ.​മോ​ഹ​ന​ൻ, സി.​കെ.​സു​ന്ദ​ർ​ദാ​സ്, രാ​ജ​ൻ വെം​ബ്ലി, സി.​ആ​ർ.​ദി​ലീ​പ് കു​മാ​ർ, ഷൈ​ല​ജ നാ​രാ​യ​ണ​ൻ, വി.​ജി.​ഹ​രീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.