കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വ​യോ​ധി​ക​യ്ക്ക് അ​പൂ​ർവ ശ​സ്ത്ര​ക്രി​യ
Thursday, December 5, 2019 1:13 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വ​യോ​ധി​ക​യ്ക്ക് അ​പൂ​ർ​വ ശാ​സ്ത്ര​ക്രി​യ. വ​ൻ കു​ട​ലി​ൽ ക്യാ​ൻ​സ​ർ ബാ​ധി​ച്ച കൊ​ട്ടാ​ര​ക്ക​ര മേ​ലി​ല പു​ത്ത​ൻ വീ​ട്ടി​ൽ സി. ​കെ ത​ങ്ക​മ്മ (86) നാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത് .

വ​ൻ​കു​ട​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്താ​യി വ​ള​ർ​ന്നു നി​ന്ന മാം​സ ക​ക്ഷ​ണ​ങ്ങ​ളാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്. മ​ല​ശോ​ധ​ന പൂ​ർ​ണ​മാ​യും ത​ട​സ​പെ​ടു​ക​യും ര​ക്ത​സ്രാ​വ​വും മൂ​ലം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യി​രു​ന്ന വ​യോ​ധി​ക അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ സു​ഖം പ്രാ​പി​ച്ച​താ​യി ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ക​ടു​ത്ത പ്ര​മേ​ഹ​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും പ്രാ​യ​ാധി​ക്യ​വും കാ​ര​ണം വ​യോ​ധി​ക​യെ പ​ല ആ​ശു​പ​ത്രി​ക​ളും ത​ഴ​യു​ക​യാ​യി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ർ​ജ​ൻ ഡോ. ​വി​നു. ജി ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ഡോക്ടർമാരാ യ ​സു​ബി, ​റീ​ന, ​മ​നു രാ​ജ്, സ​ജീ​വ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഏ​ഴു മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ൽ വ​ൻ കു​ട​ലി​ന്‍റെ വ​ലി​യ ഭാ​ഗ​വും, ഗ​ർ​ഭാ​ശ​യ​വും, ഗ​ർ​ഭ​നാ​ളി​യും, അ​ണ്ഡാ​ശ​യ​ങ്ങ​ളും പൂ​ർ​ണമാ​യും നീ​ക്കം ചെ​യ്തു. പ​ക​രം കെ​ളോ​സ്റ്റ​മി സം​വി​ധാ​നം ഘ​ടി​പ്പി​ച്ചു. ശ​സ്ത്ര​ക്രി​യ​യ്ക്ക്‌ ശേ​ഷം പൂ​ർ​ണ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന രോ​ഗി​യെ ഉ​ട​ൻ ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വാ​കു​മാ​യി​രു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് വ​ള​രെ ചു​രു​ങ്ങി​യ ചി​ല​വി​ൽ ഇ​വി​ടെ ന​ട​ത്തി​യ​തെ​ന്നും കൊ​ല്ലം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​തെ​ന്നും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.