ദി​ശാ​സൂ​ച​നാ ബോ​ര്‍​ഡു​ക​ളി​ല്ല;​ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ വ​ല​യു​ന്നു
Sunday, December 8, 2019 11:52 PM IST
പ​ത്ത​നാ​പു​രം:ദി​ശാ​സൂ​ച​നാ ബോ​ ര്‍​ഡു​ക​ളി​ല്ല;​ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ വ​ല​യു​ന്നു. ​ന​ഗ​ര​ത്തി​ല്‍ ദി​ശാ​സൂ​ച​നാ ബോ​ര്‍​ഡു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തു​ന്ന തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്ക് വ​ഴി​തെ​റ്റു​ന്നു.​
പ​ത്ത​നാ​പു​രം ന​ഗ​ര​ഹൃ​ദ​യ​ത്തി​ലോ, ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ക​ല്ലും​ക​ട​വി​ലോ വ്യ​ക്ത​മാ​യ ദി​ശാ​സൂ​ച​നാ ബോ​ര്‍​ഡു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ വ​ഴി​തെ​റ്റി സ​ഞ്ച​രി​ക്കു​ന്ന​ത് കി​ലോ​മീ​റ്റ​റു​ക​ളോ​ളം.​ വാ​ള​കം-പ​ത്ത​നാ​പു​രം ശ​ബ​രി​ബൈ​പാ​സി​ലൂ​ടെ എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ പ​ത്ത​നാ​പു​രം ടൗ​ണി​ല്‍ എ​ത്തി​യശേ​ഷം പു​ന​ലൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത് പ​തി​വാ​ണ്.​ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ച​ശേ​ഷ​മാ​ണ് വ​ഴി തെ​റ്റി​യ വി​വ​രം അ​റി​യു​ന്ന​ത്.​
ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ക​ല്ലും​ക​ട​വി​ല്‍ എ​ത്തി വ​ഴി തി​രി​ഞ്ഞു​പോ​കു​ന്ന​വ​രാ​ണ് ഏ​റെ​യും.​ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​ണ് അ​ധി​ക​വും വ​ഴി തെ​റ്റു​ന്ന​ത്.​ ക​ല്ലും​ക​ട​വി​ല്‍ ദി​ശാ​സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യെ മ​റ​ച്ച് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​
അ​ടൂ​ര്‍-കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ഴി​തെ​റ്റി​പ്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മി​ക്ക​വാ​റും അ​ടൂ​രെ​ത്തി​യ ശേ​ഷ​മാ​ണ് അ​ബ​ദ്ധം മ​ന​സി​ലാ​ക്കു​ക.​പി​ന്നീ​ട് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​കും.​ ദി​ശാ​സൂ​ച​നാ ബോ​ര്‍​ഡു​ക​ളെ മ​റ​ച്ച് വ​യ്ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യാ​ത്ത​തി​ലും,ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.