കെ​എം​എം​എ​ല്ലി​ന് ഖ​ന​നം ന​ട​ത്താ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ഐ​എ​ൻ​റ്റി​യു​സി
Monday, December 9, 2019 11:01 PM IST
ച​വ​റ: ഖ​ന​നാ​നു​മ​തി വീ​ണ്ടെ​ടു​ത്ത് കെ ​എം എം​എ​ല്ലി​ന് ഖ​ന​നം ന​ട​ത്താ​ൻ വേ​ണ്ട ന​ട​പ​ടി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് ഐ​എ​ൻ​റ്റി​യു​സി അ​ഖി​ലേ​ന്ത്യാ സീ​നി​യ​ർ സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. കെ​എം​എം​എ​ൽ എം.​എ​സ് യൂ​ണി​റ്റി​ലെ ഖ​ന​നാ​നു​മ​തി റ​ദ്ദാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ തീ​രു​മാ​ന​ത്തി​നെ​തി​രെ കെ​എം​എം​എ​ൽഎം​എ​സ് യൂ​ണി​റ്റി​ന്‍റെ പ​ടി​ക്ക​ൽ ഐ​എ​ൻ റ്റി​യുസി ​ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​മ്പ​നി​യെ സം​ര​ക്ഷി​ക്കേ​ണ്ട​വ​ർ ത​ന്നെ ക​മ്പ​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ച് ഖ​ന​നാ​നു​മ​തി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​ഖ​ജ​നാ​വി​ലേ​യ്ക്ക് കോ​ടി​ക​ളാ​ണ് കെ​എം​എം​എ​ൽ സം​ഭാ​വ​ന ചെ​യ്തു വ​രു​ന്ന​ത്. ക​മ്പ​നി​യു​ടെ ഖ​ന​നാ​നു​മ​തി നി​ഷേ​ധി​ച്ച് സ്വ​കാ​ര്യ മു​ത​ലാ​ളി​മാ​രി​ൽ നി​ന്നും കൂ​ടി​യ വി​ല​യ്ക്ക് അ​സം​സ്കൃ​ത വ​സ്തു വാ​ങ്ങി സാ​മ്പ​ത്തി​ക അ​ഴി​മ​തി ന​ട​ത്താ​നാ​ണ് ചി​ല​രു​ടെ നീ​ക്കം.

പൊ​ന്മ​മു​ട്ട​യി​ടു​ന്ന ക​മ്പ​നി എ​ന്ന താ​റാ​വി​നെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി കീ​റി മു​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ അ​ന​ങ്ങാ​തെ നി​ന്നാ​ൽ ക​മ്പ​നി പ്ര​തി​സ​ന്ധി​യി​ലേ​യ്ക്ക് പോ​കും. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് ക​മ്പ​നി​യു​ടെ നി​ല​നി​ൽ​പ്പി​നാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് കെ.​സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി.​സേ​തു​നാ​ഥ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് ത​പ്പാ​ശേ​രി, ച​വ​റ അ​ര​വി, അ​ജ​യ​ൻ ഗാ​ന്ധി​ത്ത​റ , യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, ബി​ജു , ര​ത്ന​കു​മാ​ർ, ജോ​സ​ഫ്, റോ​ബ​ർ​ട്ട് മ​രി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.