കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി തീ​ര​ത്തെ​ത്തി​ച്ചു
Monday, December 9, 2019 11:01 PM IST
ച​വ​റ: മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ട​ലി​ൽ പോ​യ ബോ​ട്ട് ത​ക​രാ​ർ ആ​യ​തി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ വ​ള്ള​ത്തി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി കൊ​ല്ലം തീ​ര​ത്തെ​ത്തി​ച്ചു.
ര​ണ്ട് ദി​വ​സം ത​ക​ർ​ന്ന ബോ​ട്ടി​ൽ പി​ടി​ച്ചു കി​ട​ന്ന​വ​രെ നീ​ണ്ട​ക​ര​യി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ പ​ത്ത് ക​ൽ​പ്പ​ന എ​ന്ന വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തോ​ട്ട​പ്പ​ള്ളി​യി​ൽ ക​ട​ലി​ൽ ഏ​ക​ദേ​ശം 30 മാ​ർ അ​ക​ലെ വ​ച്ചാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ന്മ​ന കു​റ്റി​വ​ട്ടം വ​ട​ക്കും​ത​ല വ​ലി​യ​ത്ത് മേ​ക്ക​തി​ൽ മു​ജീ​ബി( 47 ) ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​നേ​ഹി​ത​ന്‍ എ​ന്ന ബോ​ട്ടും മു​ജീ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്.
മു​ജീ​ബി​നെ കൂ​ടാ​തെ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ യേ​ശു​ദാ​സ​ന്‍, സാ​ബു​വി​ൽ​സ​ൺ, ക​രി​ക്കോ​ട് സ്വ​ദേ​ശി മ​ജീ​ദ് എ​ന്നി​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി ഒ​ന്ന​ര​യോ​ടെ ബോ​ട്ടി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ബോ​ട്ടി​ലു​ള​ള​വ​ര്‍ മ​റ്റൊ​രു ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യെ വി​ളി​ച്ച​റി​യി​ച്ച​രു​ന്നു. ത​ങ്ക​ശേ​രി​യ്ക്ക് പ​ടി​ഞ്ഞാ​റ് 20 മാ​ർ അ​ക​ലെ വെ​ച്ചാ​ണ് ബോ​ട്ട് ത​ക​രാ​റി​ലാ​യ​ത്. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റേ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റേ​യും ബോ​ട്ടു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ബോ​ട്ട് ക​ണ്ടെ​ത്താ​നാ​യി​ല്ല.
തു​ട​ര്‍​ന്ന് കോ​സ്റ്റ് ഗാ​ര്‍​ഡ്, കോ​സ്റ്റ​ൽ പോ​ലീ​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എ​ന്നി​വ​രും സം​യു​ക്ത​മാ​യി ഞാ​യ​റാ​ഴ്ച്ച​യും തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ബോ​ട്ട് ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് അ​തി സാ​ഹ​സി​ക​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ത​ക​ർ​ന്ന ബോ​ട്ടി​ൽ പി​ടി​ച്ചു കി​ട​ന്ന​വ​ർ പ​ത്ത് ക​ൽ​പ്പ​ന വ​ള്ളം എ​ത്തി​യ​തോ​ടെ ബ​ഹ​ളം വെ​യ്ക്കു​ക​യും ഇ​വ​രെ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. അ​വ​ശ നി​ല​യി​ൽ കൊ​ല്ലം തീ​ര​തെ​ത്തി​ച്ച ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.