ച​വ​റ കോ​ളേ​ജ് എ​ൻ​എ​സ്എ​സ് സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തേ​ക്ക്
Monday, December 9, 2019 11:46 PM IST
ച​വ​റ : ച​വ​റ കോ​ളേ​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് കോ​ളേ​ജ് യൂ​ണി​യ​നെ​യും പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ കൊ​ല്ല​ത്തെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തേ​ക്ക്.
യൂ​ണി​റ്റി​ന് പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കു​ക, രോ​ഗി പ​രി​ച​ര​ണം, ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടു പോ​ക​ൽ, ആ​ശ്ര​യം ഇ​ല്ലാ​ത്ത​വ​ർ​ക്ക് മ​രു​ന്ന് എ​ത്തി​ക്കു​ക, ആ​ഹാ​രം, വ​സ്ത്രം എ​ന്നി​വ ന​ൽ​കു​ക, പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ളി​ൽ സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ​വ പാ​ലി​യേ​റ്റീ​വ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.
കൂ​ടാ​തെ കൂ​ടു​ത​ൽ വൈ​ദ്യ​പ​രി​ച​ര​ണം വേ​ണ്ട വ​രെ ക​ണ്ടെ​ത്തി പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് അ​റി​യി​ക്കു​ന്ന​തി​നും ക്ല​ബ് സ​ഹാ​യി​ക്കും. കോ​ളേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ക്ഷ​ൻ ഫോ​ഴ്സ് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ട്ര​സ്റ്റി​നും പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ​ക്ട​ർ ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ​ക്ട​ർ മി​നി. എ​ൻ. രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി . പി. ​ആ​ർ. ഓ ​ല​ക്ഷ്മി​നാ​രാ​യ​ണ​ൻ ആ​ക്ഷ​ൻ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു.
കൗ​ൺ​സി​ല​ർ ഗീ​ത ക്ലാ​സ് എ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഴു​കു​തി​രി തെ​ളി​യി​ച്ചു കു​ട്ടി​ക​ൾ സ്നേ​ഹ​ത്തി​ന്‍റേ​യും സ​ഹ​ന​ത​യു​ടെ​യും പ്ര​തി​ജ്ഞ​യെ​ടു​ത്തു. മാ​താ​പി​താ​ക്ക​ളെ​യും വൃ​ദ്ധ​ജ​ന​ങ്ങ​ളെ​യും​ഒ​രി​ക്ക​ലും വി​സ്മ​രി​ക്കി​ല്ല എ​ന്നും അ​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നും പ്ര​തി​ജ്ഞ​യെ​ടു​ത്തു.
ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ഡോ.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ കോ​ളേ​ജു​ക​ളി​ലും സാ​ന്ത്വ​ന​പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡോ.സു​നി​ൽ​കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ പി.​ടി, അ​ഖി​ൽ.എ​ച്ച്, ത​സ്ലീ​മ, അ​നു​ഷ അ​നി​ൽ, അ​രു​ൺ രാ​ജ്, മോ​നി​ഷ് മോ​ഹ​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.