പ​ഴ​യ​കാ​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം വേ​റി​ട്ട കാ​ഴ്ച​യാ​യി
Monday, December 9, 2019 11:46 PM IST
ച​വ​റ: കു​ട്ടി​ക​ൾ​ക്ക് കൗ​തു​ക​മേ​കി പ​ഴ​യ​കാ​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം വേ​റി​ട്ട കാ​ഴ്ച​യാ​യി. കൊ​റ്റ​ൻ​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ പ്രൈ​മ​റി വി​ഭാ​ഗം എ​സ് ആ​ർ ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​ഴ​യ കാ​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് കൗ​തു​ക​ക​ര​മാ​യ​ത്.
ഗ്രാ​മ​ഫോ​ൺ, ആ​ഭ​ര​ണ​പ്പെ​ട്ടി, പ​ണ​പ്പെ​ട്ടി, കൊ​ര​ണ്ടി, ആ​റ​ന്മു​ള ക​ണ്ണാ​ടി, കൂ​ജ, മ​ൺ പാ​ത്ര​ങ്ങ​ൾ, കൊ​ട്ട, വ​ട്ടി തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് പ​ഴ​യ കാ​ല ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടു​ത്ത കാ​ല​ത്ത് അ​പ്ര​ത്യ​ക്ഷ​മാ​യ ടേ​പ്പ്‌ റി​ക്കാ​ർ​ഡ​റും പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ക്കി. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ഴ​യ കാ​ല നാ​ണ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.
അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥിക​ളും പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ൾ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദ​ർ​ശ​നം പ്രി​ൻ​സി​പ്പാ​ൾ ഹ്യൂ​ബ​ർ​ട്ട് ആ​ൻ​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​റ്റിഎ ​പ്ര​സി​ഡ​ന്‍റ് എ​സ് കൃ​ഷ്ണ​കു​മാ​ർ, എ​സ് എം ​സി ചെ​യ​ർ​മാ​ൻ ബി ​സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ അ​സി. കെ ​എ​ൽ സ​ജീ​വ് കു​മാ​ർ, ജെ ​സു​ജി​ത് കു​മാ​ർ, പു​ഷ്പ സെ​ബാ​സ്റ്റ്യ​ൻ, എ ​സൂ​സി എ​ന്നി​വ​ർ പ്ര​ദ​ർ​ശ​ന യോ​ഗ​ത്തി​ൽ പ്രസംഗി​ച്ചു.