ഏ​രൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Monday, December 9, 2019 11:46 PM IST
അ​ഞ്ച​ൽ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് ഏ​രൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു.
തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 150 ആ​യി വ​ർ​ധി​പ്പി​ക്കു​ക, ദി​വ​സ വേ​ത​നം 500 ആ​യി ഉ​യ​ർ​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഏ​രൂ​രി​ല്‍ ആ​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പ​ഞ്ച​യാ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു.
തു​ട​ര്‍​ന്ന് ന​ട​ന്ന ധ​ര്‍​ണ മു​ന്‍ എം​എ​ല്‍​എ പു​ന​ലൂ​ര്‍ മ​ധു ഉ​ദ്ഘ​ാട​നം ചെ​യ്തു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നും പ​ദ്ധ​തി വി​ഹി​തം അ​ട​ക്കം വെ​ട്ടി​കു​റ​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും പു​ന​ലൂ​ര്‍ മ​ധു പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ടി കൊ​ച്ചു​മ്മ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര​ത്തി​ല്‍ സൈ​മ​ൺ അ​ല​ക്സ്‌, ഏ​രൂ​ർ സു​ഭാ​ഷ്,പി.​ബി വേ​ണു​ഗോ​പാ​ൽ, ബ​ഷീ​ർ, സി.​ജെ ഷോം, ​ഷാ​ലു അ​നി​ൽ​കു​മാ​ർ, ഹ​രി​ത അ​നി​ൽ​കു​മാ​ർ, സു​ന്ദ​രേ​ശ​ൻ, വി​ള​ക്കു​പാ​റ ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ​ശി​ധ​ര​ൻ, രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, രാ​ഗേ​ഷ്, ജോ​ൺ കെ​ട്ടു​പ്ലാ​ച്ചി, ജ​വാ​ദ്, പ​ത്ത​ടി നി​സാം, രാ​ജേ​ഷ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.