പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ​മു​ത​ൽ
Wednesday, December 11, 2019 12:05 AM IST
കൊ​ല്ലം: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ 14വ​രെ കൊ​ല്ലം എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ 18 മേ​ഖ​ല​ക​ളി​ൽ നി​ന്ന് 505 യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 425 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ​അ​ഞ് ര​ണ്ടു​മു​ത​ൽ‌ ക​വി സ​മ്മേ​ള​നം, വൈ​കു​ന്നേ​രം 4.40ന് ​കാ​ശ്മീ​ർ പ്ര​ശ്ന​വും ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യും എ​ന്ന സെ​മി​നാ​റി​ൽ ദേ​ശാ​ഭി​മാ​നി പ​ത്രാ​ധി​പ​ർ പി.​രാ​ജീ​വ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, എ​സ്.​സു​ദേ​വ​ൻ, ബി​ന്ദു​കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബി.​വ​സ​ന്ത​കു​മാ​രി, ര​മ​ണി​ക്കു​ട്ടി ടീ​ച്ച​ർ എ​ന്നി​വ​രു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം, വൈ​കു​ന്നേ​രം 4.30ന് ​ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​ന​വും സ​ർ​ഗോ​ത്സ​വ​വും ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷാ​ജി എ​ൻ.​ക​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ക, വെ​ളി​ച്ച​ദൂ​ത​ൻ എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും, അ​ഞ്ചി​ന് ക​ലാ​സ​ന്ധ്യ.

14ന് ​രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം പു​ക​സ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ച​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ക്സ്.​ഏ​ണ​സ്റ്റ്, ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​മു​കേ​ഷ് എം​എ​ൽ​എ, കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ഡോ.​സു​ജ സൂ​സ​ൻ ജോ​ർ​ജ്, എ​ൻ.​പി ജ​വ​ഹ​ർ‌ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പു​ക​സ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ഫ.​എം.​എം.​നാ​രാ​യ​ണ​ൻ, വി.​കെ.​ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഡി.​സു​രേ​ഷ് കു​മാ​ർ, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​പി.​സ​ജി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.