ചാത്തന്നൂർ: ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ചാത്തന്നൂര്‍, ചിറക്കര, ആദിച്ചനല്ലൂര്‍, പൂതക്കുളം, പൂയപ്പള്ളി പഞ്ചായത്തുകളിലേയും പരവൂര്‍ നഗരസഭയിലേയും ജപ്പാന് കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖലയുടെ വിപുലീകരണത്തിനായി നടപ്പിലാക്കുന്ന ദാഹനീര് ചാത്തന്നൂര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ 11 ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.നെടുങ്ങോലം എം എല്‍ എ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനാകും.
എന്‍ കെ പ്രേമചന്ദ്രന് എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, കിഫ്ബി സി ഇ ഒ ഡോ. കെ എം എബ്രഹാം, കേരള ജല അതോറിറ്റി ബോര്‍ഡംഗം ചെറ്റച്ചല്‍ സഹദേവന്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര് ദീപു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. വി.എസ്. ലീ, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനില്‍, ബ്ലോക്ക് പഞ്ചായത്തംഗം മായാ സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബി മധുസൂദനന് പിള്ള, സി ശകുന്തള, യു എസ് ഉല്ലാസ് കൃഷ്ണന്, മറ്റ് ജനപ്രതിനിധികളായ ജി പ്രേമചന്ദ്രനാശന്, സി സുശീലാ ദേവി, രജിത രാജേന്ദ്രന്, പി കെ ശ്രീദേവി, വി വിനോദ്കുമാര്‍, ഓമന, എസ് റീജ, റാംകുമാര്‍ രാമന്, എസ് ബി സിന്ധുമോള്‍, കെ ശ്രീലത, കെ സുനിത സുഭാഷ്, ജെ ജയലാല്‍ ഉണ്ണിത്താന്, കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്, ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എഞ്ചിനീയര്‍ ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.