ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി
Friday, December 13, 2019 11:25 PM IST
ശാ​സ്താം​കോ​ട്ട: നി​കു​തി കു​ടി​ശി​ക​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഒ​റ്റ​ത്ത​വ​ണ കു​ടി​ശി​ക തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​കു​തി​യി​ള​വ് നേ​ടാ​വു​ന്ന​താ​ണ്.
2014 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​ർ​ഷം നി​കു​തി കു​ടി​ശി​ക​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഒ​റ്റ​ത്ത​വ​ണ ' പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​ശി​ക തീ​ർ​പ്പാ​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്കു അ​ഞ്ചു വ​ർ​ഷ​ത്തെ നി​കു​തി​യു​ടെ 20 ശ​ത​മാ​ന​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​ന​വും ഒ​ടു​ക്കി നി​കു​തി കു​ടി​ശി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​കാ​വു​ന്ന​താ​ണ്. ഡി​സം​ബ​ർ 31 വ​രെ പ​ദ്ധ​തി പ്ര​യോ​ജ​ന പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് കു​ന്ന​ത്തൂ​ർ ജോ​യി​ന്‍റ് ആർടിഒ അ​റി​യി​ച്ചു.


​പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ഇന്ന്

പ​ത്ത​നാ​പു​രം: പാ​ർ​ല​മെ​ന്‍റ് അം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് മ​ണ്ഡ​ല​ത്തി​ൽ എംപി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നി​ല്ല​ന്നും, കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എംഎ​ൽഎ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ​തും ന​ട​പ്പാ​ക്കു​ന്ന​തു​മാ​യ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ടും ഇന്ന് വൈ​കു​ന്നേ​രം നാലിന് പ​ത്ത​നാ​പു​രം ജം​ഗ്ഷ​നി​ൽ പ്ര​ക​ട​ന​വും രാ​ഷ്ടീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.