പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ൽ​സ്യ മാം​സ അ​വ​ശി​ഷ്ട​ങ്ങ​ൾ; വ്യാ​പാ​രി​ക്ക് നോ​ട്ടീ​സ്
Saturday, December 14, 2019 11:28 PM IST
കൊ​ട്ടാ​ര​ക്ക​ര: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ൽ​സ്യ മാം​സ അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ച്ച വ്യാ​പാ​രി​ക്ക് നോ​ട്ടീ​സ്. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം സ്ട്രീ​റ്റി​ൽ വ​യ​ണ​ക്കു​ളം ശാ​സ്താം​മു​ക​ൾ ഭാ​ഗ​ത്തു മ​ൽ​സ്യ മാം​സ വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന മു​സ്ലിം സ്ട്രീ​റ്റ് മു​സ്‌​ലി​യാ​ർ മ​ൻ​സി​ലി​ൽ ജ​ലാ​ലു​ദി​ൻ എ​ന്ന​യാ​ൾ​ക്കാ​ണ് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് അ​യ​ച്ച​ത് .
മ​ൽ​സ്യ മാം​സ അ​വ​ശി​ഷ്ട​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ടും വി​ധം പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നു കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.